3-Second Slideshow

ഗുരുവായൂരിൽ നൃത്താവതരണവുമായി ശ്വേതാ വാരിയർ

നിവ ലേഖകൻ

Shweta Varier

ഗുരുവായൂരിൽ നൃത്താവതരണവുമായി ശ്വേതാ വാരിയർ എത്തുന്നു. മെയ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുംബൈയിൽ വളർന്ന കേരളീയ നർത്തകിയായ ശ്വേതാ വാരിയർ, സ്ട്രീറ്റ് ഓ ക്ലാസിക്കൽ നൃത്തശൈലിയുടെ ആദ്യ ഗുരുവായും അറിയപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊടുങ്ങല്ലൂർ സ്വദേശിനിയായ ശ്വേതാ ചെറുപ്പം മുതൽ അമ്മ അംബിക വാരസ്യാരിൽ നിന്ന് ഭരതനാട്യം അഭ്യസിച്ചു. ഒഡീഷയിലെ കട്ടക്കിൽ നിന്നുള്ള നൃത്യശ്രേഷ്ഠ, ആന്ധ്രപ്രദേശിലെ ചിലകലൂരി പെട്ടിൽ നിന്നുള്ള നാട്യ മയൂരി പുരസ്കാരങ്ങൾ ഉൾപ്പെടെ 20 ലധികം ദേശീയ പുരസ്കാരങ്ങൾ 15-ാം വയസ്സിനുള്ളിൽ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ഇന്റർനാഷണൽ നൃത്തരൂപമായി അറിയപ്പെടുന്ന ‘സ്ട്രീറ്റ് ഓ ക്ലാസിക്കൽ’ എന്ന നൃത്തരീതി ശ്വേത തന്നെയാണ് രൂപപ്പെടുത്തിയത്. ഭാരതനാട്യവും ഹിപ് ഹോപ്പും സമന്വയിപ്പിച്ച ഈ നൃത്തരീതിക്ക് ഇന്ത്യയിലും വിദേശത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

സോണി ചാനലിലെ ഇന്ത്യാസ് ബേസ്റ്റ് ഡാൻസർ സീസൺ 1 ലൂടെയാണ് ശ്വേത പ്രശസ്തിയിലേക്ക് ഉയർന്നത്. ഗോവയിലെ സെറാൻഡിപെട്ടി ഫെസ്റ്റിവലിലും മുംബൈയിലെ കാലാഘോഡ ഫെസ്റ്റിവലിലും ശ്വേതയുടെ നൃത്തം അരങ്ങേറിയിട്ടുണ്ട്.

പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളുടെ ‘പോച്ചമ്മ’ (2022) എന്ന സിനിമയിൽ നായികയായും ശ്വേത അഭിനയിച്ചിട്ടുണ്ട്. കൊക്കകോള, സൺ സിൽക്ക്, പൂമ ഷൂസ് തുടങ്ങിയ പരസ്യങ്ങളിലും ടി സിരീസ്, ആർട്ടിസ്റ്റ് ഫസ്റ്റ് തുടങ്ങിയ മ്യൂസിക് ആൽബങ്ങളിലും ശ്വേതയുടെ നൃത്തം ട്രെൻഡിങ് ആണ്.

  മാവോയിസ്റ്റ് ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട സിആർപിഎഫ് ഓഫീസർക്ക് വെള്ളി മെഡൽ

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, മിഥുൻ ചക്രവർത്തി, ടൈഗർ ഷ്റോഫ്, അല്ലു അർജുൻ, കങ്കണ റണാവത്, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, തമന്ന ഭാട്ടിയ, മീനാക്ഷി ശേഷാദ്രി തുടങ്ങിയ പ്രമുഖർക്കൊപ്പവും ശ്വേത നൃത്തം ചെയ്തിട്ടുണ്ട്. യുനെസ്കോ അംഗീകരിച്ച ഇന്റർനാഷണൽ ഡാൻസ് ഡയറക്ടറിയിൽ ശ്വേതയുടെയും അമ്മ അംബിക വാരസ്യാരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദി ചാനലുകളിൽ കൊറിയോഗ്രാഫറായും ശ്വേത പ്രവർത്തിക്കുന്നു. വിക്രം വേദ എന്ന സിനിമയിൽ ഗണേഷ് ഹെഗ്ഡെയുടെ നൃത്ത സംവിധാന സഹായിയായിരുന്നു. അച്ഛൻ ചന്ദ്രശേഖരൻ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നു. സഹോദരൻ ശരത് വാരിയർ ഡോക്യുമെന്ററി സിനിമ എഡിറ്റിംഗ് രംഗത്താണ്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ്, സീ കേരളയിലെ ഡാൻസ് ഷോ, അമൃത ടിവിയിലെ സൂപ്പർ ഡാൻസർ ജൂനിയർ, തെലുങ്കിലെ ‘ഇ’ ചാനലിലെ ധീ ഡാൻസ് ഷോ എന്നിവയിലും ശ്വേത പങ്കെടുത്തിട്ടുണ്ട്. സിനിമകളുടെ പ്രചാരണത്തിനായി ഇൻഫ്ലുൻസർ ആയും ശ്വേത പ്രവർത്തിക്കുന്നുണ്ട്. ഗുരുവായൂരിൽ ആദ്യമായാണ് ശ്വേത നൃത്തം അവതരിപ്പിക്കുന്നത്.

  നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Story Highlights: Shweta Varier, a Mumbai-based Malayali dancer and pioneer of the “Street O Classical” dance style, will perform at Guruvayur Melpathur Auditorium on May 4.

Related Posts
നൃത്ത വിവാദത്തിൽ മിയ ജോർജിന്റെ മറുപടി
Miya George dance

കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മിയ ജോർജ് മറുപടി Read more

കാണാതായ ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി
Muhammed Aattur

കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകിയിരുന്ന പ്രമുഖ വ്യവസായി മുഹമ്മദ് Read more

ഗുരുവായൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു
drunken son attacks father Guruvayur

ഗുരുവായൂരിലെ നെന്മിനിയിൽ മദ്യലഹരിയിലായിരുന്ന മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. നെന്മിനി പുതുക്കോട് വീട്ടിൽ Read more

കാരുണ്യ ഭാഗ്യക്കുറി: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഗുരുവായൂരിലേക്ക്
Kerala Karunya Lottery Results

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ ഭാഗ്യക്കുറിയുടെ സമ്പൂര്ണഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ Read more

ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ: 358 ജോഡികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ
Guruvayur Temple marriages

ഗുരുവായൂരിൽ ഇന്ന് 358 വിവാഹങ്ങൾ നടക്കുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. Read more

  നൃത്ത വിവാദത്തിൽ മിയ ജോർജിന്റെ മറുപടി
പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ വെള്ളക്കെട്ട്: നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി
Kerala train service disruption

പൂങ്കുന്നം - ഗുരുവായൂർ റൂട്ടിലെ റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് കാരണം നാളത്തെ നാല് Read more

എലിപ്പനി ബാധിച്ച് ജിം ട്രെയിനർ മരണമടഞ്ഞു

ഗുരുവായൂർ മമ്മിയൂർ സ്വദേശിയായ സുരേഷ് ജോർജ് എന്ന 62 വയസ്സുള്ള ജിം ട്രെയിനർ Read more