പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ശോഭാ സുരേന്ദ്രൻ പ്രചാരണത്തിനെത്തുമെന്ന് കെ സുരേന്ദ്രൻ

Anjana

Palakkad by-election campaign

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ യാതൊരു വിധത്തിലുള്ള ഭിന്നതകളും ഇല്ലെന്നും, ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനെ കുറിച്ച് മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നുവെന്നും, പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ടെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ അവരുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു. എന്നാൽ, പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ സജീവ പ്രചാരണത്തിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിവിധ പള്ളികളിലും മാത്തൂർ പഞ്ചായത്തിലും പ്രചാരണം നടത്തി. എൽഡിഎഫ് സ്ഥാനാർഥി പി സരിൻ കൽപ്പാത്തിയിൽ വോട്ട് ചോദിക്കൽ ആരംഭിച്ച് റോഡ് ഷോയിലൂടെ അവസാനിപ്പിച്ചു. എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ പള്ളികളിലും പാലക്കാട് സൗത്ത് ഏരിയയിലും വോട്ടഭ്യർത്ഥിച്ചെത്തി. വരും ദിവസങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കൾ പാലക്കാട്ടേക്ക് എത്തി പ്രചാരണം നടത്തും.

Story Highlights: BJP state president K Surendran confirms Shobha Surendran’s participation in Palakkad by-election campaign

Leave a Comment