ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ തയ്യാറായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി: ശോഭ സുരേന്ദ്രൻ

Anjana

Updated on:

EP Jayarajan BJP Shobha Surendran
ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സിപിഐഎം നേതാവ് ഇപി ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ തയ്യാറായിരുന്നുവെന്നും അതിനായി മൂന്നു തവണ തന്നുമായി കൂടിക്കാഴ്ച നടത്തിയെന്നും ശോഭ വെളിപ്പെടുത്തി. ഒമ്പത് വമ്പൻ സ്രാവുകളുമായി താൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ കൂടിക്കാഴ്ച നന്ദകുമാറിന്റെ വീട്ടിലും രണ്ടാമത്തേത് 2023 മാർച്ച് 4ന് രാമനിലയത്തിലും നടന്നതായി ശോഭ വിശദീകരിച്ചു. രാമനിലയത്തിലെ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അവർ പങ്കുവച്ചു. മൂന്നാമത്തെ കൂടിക്കാഴ്ച ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ചായിരുന്നുവെന്നും, അതിനു പിറ്റേന്ന് തന്നെ ഇപി ബിജെപിയിൽ ചേരുമായിരുന്നുവെന്നും ശോഭ വ്യക്തമാക്കി. താൻ നിലവാരമില്ലാത്ത ആളാണെങ്കിൽ ജയരാജൻ എന്തിനാണ് തന്നെ കാണാൻ വന്നതെന്ന് ശോഭ ചോദിച്ചു. ഇപി ജയരാജന്റെ ഫോണിന്റെ ടവർ പരിശോധിച്ചാൽ തന്റെ വാദങ്ങൾ സത്യമാണെന്ന് തെളിയുമെന്നും അവർ പറഞ്ഞു. ബിജെപിയിൽ ചേരാൻ വന്ന് ചർച്ച തെറ്റിപ്പിരിഞ്ഞതിനു ശേഷം മാപ്പു പറയാൻ വന്ന ഇപി ജയരാജനെതിരെയാണ് തന്റെ പോരാട്ടമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. Story Highlights: Shobha Surendran claims EP Jayarajan would have joined BJP after three meetings

Leave a Comment