ഷിരൂരിലെ മണ്ണിടിച്ചിലില്പ്പെട്ട കോഴിക്കോട് സ്വദേശി അര്ജുന് ഓടിച്ചിരുന്ന വാഹനം കണ്ടെത്താനുള്ള ശ്രമങ്ങള് ഏഴാം ദിവസവും തുടരുകയാണ്. മെറ്റല് ഡിറ്റക്ടര് ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില് നടത്തിയ പരിശോധനകളില് വാഹനം കണ്ടെത്താനായില്ല. നിര്ണായകമെന്ന് കരുതിയിരുന്ന ഈ സ്ഥലങ്ങളിലെ പരിശോധന പൂര്ത്തിയായതോടെ, ഇപ്പോള് പുഴയോട് ചേര്ന്നുള്ള പ്രദേശത്താണ് ഊര്ജിതമായി പരിശോധന നടക്കുന്നത്.
പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന സൂചനയുണ്ട്. മെറ്റല് ഡിറ്റക്ടറില് ലഭിച്ച സിഗ്നല് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല് ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില് പുഴയുടെ പരിസരത്ത് പരിശോധനകള് വ്യാപിപ്പിക്കാനാണ് സാധ്യത. എട്ട് മീറ്റര് താഴ്ച്ചയില് മെറ്റല് സാന്നിധ്യമെന്നായിരുന്നു സിഗ്നല്. രണ്ടിടത്ത് സിഗ്നല് ലഭിച്ചിരുന്നു.
8 മീറ്റര് വരെ പരിശോധന നടത്താനാകുന്ന റഡാര് ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല് ലഭിച്ചത്. ഇന്നലെ റഡാര് സിഗ്നലുകള് ലഭിച്ചയിടങ്ങളില് മണ്ണ് നീക്കി നടത്തിയ പരിശോധനയില് ലോറിയുടെ ഭാഗങ്ങള് കണ്ടെത്താനായിരുന്നില്ല. മെറ്റര് ഡിറ്റക്ടര് പരിശോധനയില് സിഗ്നല് ലഭിച്ചിടത്ത് ലോറിയുണ്ടെന്ന സംശയത്തില് മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇതുവരെ നടന്നുവന്നത്.