ഷിരൂരിൽ മണ്ണിടിച്ചിൽ: വ്യാഴാഴ്ച മുതൽ തിരച്ചിൽ പുനരാരംഭിക്കും, ഡ്രഡ്ജർ ബുധനാഴ്ച എത്തും

Anjana

Shirur landslide search resume

ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അടുത്ത വ്യാഴാഴ്ച മുതൽ തിരച്ചിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കാലാവസ്ഥ അനുകൂലമായതോടെയാണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിർദേശം നൽകിയത്. ഗോവ പോർട്ടിൽ നിന്ന് ബുധനാഴ്ച ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കും. ഡ്രഡ്ജറിന്റെ ചിലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും.

ഡ്രഡ്ജർ എത്തിക്കുന്നതിനുള്ള മുന്നോടിയായുള്ള പരിശോധനകൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. ഷിരൂരിൽ തടസമായി ഉണ്ടായിരുന്ന മോശം കാലാവസ്ഥയും മാറിയതോടെയാണ് അടുത്ത ആഴ്ചയിൽ തിരച്ചിൽ പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാൻ 38 മണിക്കൂർ വേണ്ടിവരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡ്രഡ്ജർ എത്തിയാലുടൻ പുഴയുടെ അടിത്തട്ടിലുള്ള മണ്ണ് നീക്കം ചെയ്യാൻ തുടങ്ങും. നേവിയുടെ പരിശോധനയിൽ മാർക്ക് ചെയ്തിട്ടുള്ള സ്ഥലത്തെ മണ്ണും കല്ലുകളും ആദ്യം നീക്കം ചെയ്യും. തുടർന്ന് നാവികസേനയും ഈശ്വർ മാൽപെയുടെ സംഘവും പുഴയിലിറങ്ങി പരിശോധന വീണ്ടും ആരംഭിക്കും.

Story Highlights: Shirur landslide search for Arjun to resume from Thursday with dredger arriving from Goa Port

Leave a Comment