Headlines

Accidents, Kerala News

ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ തുടരും, ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ തുടരും, ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി. ലോറിയിൽ തടി കെട്ടാൻ ഉപയോഗിച്ച കയറിന്റെ ഭാഗമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ ലോറിയുടെ ക്രാഷ് ഗാഡും മരത്തടിയും കണ്ടെത്തി. ഇവയെല്ലാം ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ ഐബോഡ് ഡ്രോൺ പരിശോധനയിൽ മാർക്ക് ചെയ്ത CP 4ൽ ആയിരിക്കും നാളെ പ്രധാനമായും തിരച്ചിൽ നടത്തുക. വൈകിട്ടോടെ അർജുന്റെ സഹോദരി അഞ്ജു ഉൾപ്പെടെയുള്ളവരെ പ്രത്യേക ബോട്ടിൽ ഡ്രഡ്ജറിൽ എത്തിച്ചു. ജില്ലാ പൊലീസ് മേധാവി, കാർവാർ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നിലവിലെ സാഹചര്യം ദൗത്യ മേഖലയിൽ എത്തി വിലയിരുത്തി.

ലോറി കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായാലും തിരച്ചിൽ പൂർണമായി അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിൽ അർജുന്റെ കുടുംബം തൃപ്തി പ്രകടിപ്പിച്ചു. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്താണ് ഇന്നത്തെ തിരച്ചിൽ നടത്തിയത്.

Story Highlights: Search continues for Arjun and others missing in Shirur landslide, with parts of Arjun’s lorry found

More Headlines

കോട്ടയം കൈപ്പുഴമുട്ടിൽ കാർ ആറ്റിൽ വീണ്; രണ്ട് വിനോദസഞ്ചാരികൾ മരിച്ചു
മലപ്പുറത്ത് എംപോക്‌സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിക്കാതിരുന്നാൽ നഷ്ട്ടപരിഹാരം..!!
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മൈനാഗപ്പള്ളി വാഹനാപകടം: ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി, രണ്ടാംപ്രതിയുടെ ഹർജി ബുധനാഴ്ച പരിഗ...
വിന്‍ വിന്‍ ഭാഗ്യക്കുറി ഫലം: ഒന്നാം സമ്മാനം 75 ലക്ഷം രൂപ വൈക്കത്തെ ടിക്കറ്റിന്
ഛത്തീസ്ഗഡിൽ ഇടിമിന്നലേറ്റ് ആറ് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു
ഗംഗാവലി പുഴയിൽ തിരച്ചിൽ തുടരുന്നു; അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി
ആലപ്പുഴ വയോധികാ കൊലപാതകം: മുല്ലയ്ക്കൽ സ്വർണക്കടയിൽ തെളിവെടുപ്പ് പൂർത്തിയായി

Related posts

Leave a Reply

Required fields are marked *