ഷിരൂർ മണ്ണിടിച്ചിൽ: അർജുനെ കണ്ടെത്താൻ നേവി സംഘം ട്രയൽ പരിശോധന നടത്തും

Anjana

Shirur landslide rescue operation

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള നിർണായക തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് പുഴയിലെ അടിയൊഴുക്കും കനത്ത മഴയും വെല്ലുവിളി ഉയർത്തുന്നുണ്ട്. അടിയൊഴുക്ക് കുറഞ്ഞാൽ നേവി സംഘം ആദ്യം ട്രയൽ പരിശോധന നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ചംഗ സംഘം ഡിങ്കി ബോട്ടിൽ സ്ഥലത്തെത്തി ഡീപ് ഡൈവ് നടത്തി പരിശോധന നടത്തും.

ലോറിയുടെ ക്യാബിനിൽ ആദ്യം പരിശോധന നടത്തും. അർജുനെ പുറത്തെത്തിച്ച ശേഷം ട്രക്ക് ഉയർത്തും. നേവി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഡൈവിങ് സംഘം പുഴയിലിറങ്ങുമെന്ന് നേവി സംഘം അറിയിച്ചു. ഇന്നത്തെ ആദ്യ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ച അതേ പോയിന്റിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഡ്രോൺ പരിശോധന നിർണായകമാണ്. ഡ്രോൺ പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറിനുള്ളിൽ ആദ്യ വിവരം ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡ്രോൺ ബാറ്ററി കാർവാറിലെത്തിച്ചിട്ടുണ്ട്. കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐ.ബി.ഒ.ഡി സംവിധാനമാണ് പ്രവർത്തിപ്പിക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രോൺ പരിശോധന നടക്കും. ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രസ്സിലെത്തിയ ബാറ്ററികൾ കാർവാർ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. അർജുന്റെ വാഹനത്തിന് സമീപത്തെത്താൻ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.