ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് ആരംഭിക്കും. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്ഥലത്തെ മണ്ണും കല്ലുകളുമാണ് ആദ്യം നീക്കം ചെയ്യുക. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ തുടങ്ങിയിരുന്നു. ഗംഗാവലി പുഴയിലെ വേലിയിറക്ക സമയത്ത് കൂടുതൽ ഡ്രഡ്ജിങ് നടത്തും.
ഉത്തര കന്നഡ കളക്ടർ പറഞ്ഞതനുസരിച്ച്, ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ അവസാന ശ്രമമാണെന്നും ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ആവശ്യമെങ്കിൽ ഡ്രഡ്ജിങ് 10 ദിവസം വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, ദൗത്യം വിജയിക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് പ്രതികരിച്ചു. അർജുന്റെ സഹോദരി അഞ്ജു ഷിരൂരിലെത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെ ദൗത്യ സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെയാണ് ഡ്രഡ്ജർ എത്തിച്ചത്. ഡൈവിങ് സംഘവും പരിശോധനയ്ക്കെത്തിയിരുന്നു. ഓഗസ്റ്റ് 16നാണ് ഷിരൂരിലെ തിരച്ചിൽ നേരത്തെ അവസാനിപ്പിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് അന്ന് ദൗത്യം ഉപേക്ഷിച്ചത്. നിലവിൽ തിരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണ് ഷിരൂരിലുള്ളത്.
Story Highlights: Detailed search with dredger to begin in Shirur for missing Arjun and others