ശില്പ്പ ഷെട്ടിക്കെതിരായ ക്രിമിനല് കേസ് റദ്ദാക്കി രാജസ്ഥാന് ഹൈക്കോടതി

നിവ ലേഖകൻ

Shilpa Shetty criminal case quashed

ബോളിവുഡ് താരം ശില്പ്പ ഷെട്ടിക്ക് ആശ്വാസമായി രാജസ്ഥാന് ഹൈക്കോടതി ഉത്തരവ്. 2017 ഡിസംബറില് ചുരു കോട്വാലിയില് പട്ടികജാതി-പട്ടികവര്ഗ (അതിക്രമങ്ങള് തടയല്) നിയമപ്രകാരം നടിക്കെതിരെ രജിസ്റ്റര് ചെയ്ത ക്രിമിനല് കേസ് ആണ് റദ്ദാക്കിയത്. 2013ല് നടന് സല്മാന് ഖാന് പങ്കെടുത്ത ടിവി അഭിമുഖത്തില് ജാതി വാക്ക് ഉപയോഗിച്ചുവെന്ന പരാതിയിലാണ് ശില്പ്പ ഷെട്ടിക്കെതിരെ കേസെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാല്മീകി സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന വാക്ക് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് പൊലീസില് പരാതി എത്തിയത്. രാജസ്ഥാനിലായിരുന്നു കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശില്പ്പ ഷെട്ടി ഹൈക്കോടതിയെ സമീപിച്ചു. സിനിമാ താരങ്ങളായ സല്മാന് ഖാന്, ശില്പ്പ രാജ് കുന്ദ്ര എന്നിവരുടെ അഭിമുഖം ടിവിയില് കണ്ടെന്നും അതില് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ വാക്ക് ഉപയോഗിച്ചെന്നും ആരോപിച്ച് അശോക് പന്വാര് എന്നയാളാണ് പൊലീസില് പരാതി നല്കിയത്. വാല്മീകി സമുദായത്തില് പെട്ടയാളാണ് പൻവാർ.

  എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല

പരാതിയുടെ അടിസ്ഥാനത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. 2013ല് എഫ്ഐആര് രേഖപ്പെടുത്തി. എഫ്ഐആര് രജിസ്റ്റര് ചെയ്തത് 2017 ഡിസംബര് 22-നാണ്. ആരോപണവിധേയമായ പരാമര്ശങ്ങള് ജാതിയുടെ അടിസ്ഥാനത്തില് അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലാത്തതിനാല് എസ്സി/ എസ്ടി നിയമം ബാധകമല്ലെന്ന് വാദം കോടതിയിൽ ഉയർന്നിരുന്നു.

  ബസൂക്ക ട്രെയിലർ മാർച്ച് 26 ന്; റിലീസ് ഏപ്രിൽ 10 ന്

Story Highlights: Rajasthan High Court quashes criminal case against Shilpa Shetty over alleged casteist remarks in TV interview

Related Posts
ഷെഫീഖ് വധശ്രമക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി; കഠിന തടവ് ശിക്ഷ
Shefeeq attempted murder case

തൊടുപുഴയിൽ നടന്ന ഷെഫീഖ് വധശ്രമക്കേസിൽ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. Read more

Leave a Comment