ജപ്പാന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജി പ്രഖ്യാപിച്ചു. അധികാരത്തിലേറി ഒരു വര്ഷം തികയുന്നതിന് മുന്പേയാണ് അദ്ദേഹത്തിന്റെ രാജി. പാര്ട്ടിയിലെ അഭിപ്രായഭിന്നതകളും, ജപ്പാനില് നടന്ന ഒരു പ്രധാന തിരഞ്ഞെടുപ്പില് പാര്ട്ടിക്കുണ്ടായ കനത്ത പരാജയവും രാജിക്ക് കാരണമായി ഷിഗെരു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഏഴ് പതിറ്റാണ്ടുകളായി ജപ്പാനെ ഭരിക്കുന്നത് എല്ഡിപി പാര്ട്ടിയാണ്. എല്ഡിപിക്ക് 15 വര്ഷത്തിനിടയില് ആദ്യമായി ഒരു നിര്ണായക തിരഞ്ഞെടുപ്പില് തോല്വി സംഭവിച്ചു. ഇതിനു പിന്നാലെ പാര്ട്ടിക്കുള്ളില് നിന്ന് തന്നെ ഷിഗെരുവിനെതിരെ രൂക്ഷ വിമര്ശനങ്ങള് ഉയര്ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം.
അമേരിക്കയുടെ അധികച്ചുങ്കനയത്തിന്റെ പശ്ചാത്തലത്തില് ജപ്പാന്-അമേരിക്ക സാമ്പത്തിക ബന്ധങ്ങള് കൂടുതല് സങ്കീര്ണമായിരിക്കുന്ന ഈ വേളയില് പ്രധാനമന്ത്രിയുടെ രാജി ശ്രദ്ധേയമാണ്. ജാപ്പനീസ് കാറുകളുടെ തീരുവ 27.5% ല് നിന്ന് 15% ആയി കുറയ്ക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ജപ്പാന് ഒരു പ്രതീക്ഷ നല്കുന്നുവെന്നും ഷിഗെരു അഭിപ്രായപ്പെട്ടു.
ഷിഗെരുവിനെതിരെ പാര്ട്ടിക്കുള്ളിലെ അസംതൃപ്തരായ എംപിമാര് അവിശ്വാസപ്രമേയം കൊണ്ടുവന്നേക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാന് മുന് പ്രധാനമന്ത്രി യോഷിഹിഡെ സുഗയയ ഉള്പ്പെടെയുള്ള നേതാക്കള് ഷിഗെരുവുമായി സംസാരിച്ചു. തുടര്ന്ന് സ്വമേധയാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്ട്ടുകളുണ്ട്.
തിരഞ്ഞെടുപ്പ് തോല്വിയോടെ തന്റെ നേതൃത്വത്തിന് കീഴില് പാര്ട്ടിയിലെ ഒരു വിഭാഗം അസ്വസ്ഥരാണെന്ന് ഷിഗെരു ഇഷിബ പറഞ്ഞു. ലിബറല് ഡെമോക്രാറ്റിക് പാര്ട്ടി(എല്ഡിപി) ഒരു പിളര്പ്പിലേക്ക് പോകാതിരിക്കാനാണ് താന് രാജി വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇതിനിടെ കഴിഞ്ഞ ആഴ്ച അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ജാപ്പനീസ് കാറുകളുടെ തീരുവ കുറച്ചതിനെ ഷിഗെരു സ്വാഗതം ചെയ്തു. പ്രതിസന്ധിയിലായ ജപ്പാന് ഇത് വലിയ പ്രതീക്ഷ നല്കുന്നുവെന്നും, രാജി വെച്ച് ഒഴിയാന് ഇത് അനുയോജ്യമായ സമയമാണെന്നും ഷിഗെരു ഇഷിബ മാധ്യമങ്ങളോട് വ്യക്തമാക്കി.
story_highlight:Shigeru Ishiba resigned as Japan’s Prime Minister, citing party divisions and recent election defeat.