ശങ്കരാടിയുടെ ഓർമ്മകൾക്ക് 23 വയസ്സ്: മറക്കാനാവാത്ത ഡയലോഗുകളും കഥാപാത്രങ്ങളും

Anjana

Shankaradi Malayalam actor

മലയാളികൾക്ക് മറക്കാനാവാത്ത സിനിമാ ഡയലോഗുകളിലൊന്നാണ് “ദേ കണ്ടോളൂ… ഇതാണാ രേഖ, എന്റെ കയ്യിലുള്ള രേഖ!” എന്നത്. ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ശങ്കരാടി എന്ന നാട്യങ്ങളില്ലാത്ത നടനെയാണ്. ഇന്ന് അദ്ദേഹത്തിന്റെ ഓർമകൾക്ക് 23 വയസ്സ് തികയുകയാണ്. ചന്ദ്രശേഖര മേനോൻ എന്ന ശങ്കരാടി ഗ്രാമീണ കഥാപാത്രങ്ങളെ തന്‍മയത്തത്തോടെ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച അതുല്യ പ്രതിഭയായിരുന്നു.

സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഏതാനും മിനിട്ടുകൾ മാത്രമേ സ്‌ക്രീനിലെത്തുന്നുള്ളുവെങ്കിലും ചിരി പടർത്താൻ അത് തന്നെ ധാരാളമായിരുന്നു. വിയറ്റ്നാം കോളനിയിലെ കൈ രേഖയ്ക്ക് പുറമെ മിന്നാരത്തിലെ ഭവാനിയമ്മ ഡയലോഗും അദ്ദേഹം ചിരിപടർത്തിയ മറ്റൊരു പ്രശസ്ത ഡയലോഗാണ്. ചിത്രങ്ങളിലെ ഡയലോഗുകളിലൂടെ അദ്ദേഹം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ തിരക്കഥാകൃത്ത്, സിനിമയിലെ പാചകക്കാരന്റെ കഥാപാത്രം എന്നിവയെല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, എന്തിനോ പൂക്കുന്ന പൂക്കൾ, നം:1 സ്നേഹതീരം ബാംഗ്ലൂർ മെയിൽ അടക്കം നിരവധി ചിത്രങ്ങളിലെ കഥാപാത്രകൾ ഇന്നും മലയാളി മനസുകളിൽ മായാതെ കിടപ്പുണ്ട്. ശങ്കരാടിയുടെ അവിസ്മരണീയമായ അഭിനയവും ഹാസ്യരംഗങ്ങളും മലയാള സിനിമയിൽ എന്നും നിറഞ്ഞുനിൽക്കും.

Story Highlights: Remembering Shankaradi: The unforgettable Malayalam actor known for his comedic roles and iconic dialogues on his 23rd death anniversary.

Leave a Comment