ആരാധകന്റെ മോശം പെരുമാറ്റം: ഷാക്കിറ വേദി വിട്ടിറങ്ങി

നിവ ലേഖകൻ

Updated on:

Shakira fan inappropriate behavior

കോളംബിയൻ ഗായിക ഷാക്കിറയ്ക്ക് നേരിട്ട ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലിവ് മിയാമി നൈറ്റ് ക്ലബിൽ പുതിയ ഗാനമായ സോൾട്ടെറായ്ക്കൊപ്പം വേദിയിൽ നൃത്തംചെയ്യുകയായിരുന്ന ഷാക്കിറയുടെ വസ്ത്രത്തിനിടയിലൂടെ നഗ്നത പകർത്താൻ ആരാധകൻ ശ്രമിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീണ്ടും വീണ്ടും മോശം പെരുമാറ്റം ആരാധകനിൽ നിന്നുണ്ടായപ്പോൾ സംഗീത പരിപാടി പാതിയിൽ നിർത്തി ഷാക്കിറ വേദിവിട്ടിറങ്ങി. 2010 ഫിഫാ വേൾഡ് കപ്പിന്റെ ഗാനമായ വക്കാ വക്കാ ലോകത്തെല്ലാവരും ഏറ്റെടുത്തതാണ്.

  വെട്ടിച്ചുരുക്കിയാലും കണ്ടവരുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോകില്ല, കയ്യടികൾ നിലനിൽക്കും, ചർച്ചകൾ തുടരും

ആ ഒരൊറ്റ ഗാനം മതി ഒരു സംഗീതാസ്വാദകന് ഷാക്കിറയെ തിരിച്ചറിയാൻ. ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗൺ മിനി ഡ്രസ് ധരിച്ചാണ് സംഗീത പരിപാടിക്ക് ഷാക്കിറ എത്തിയത്.

വസ്ത്രത്തിനിടയിലൂടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് ഷാക്കിറയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തതിന് ശേഷം അവർ നൃത്തം തുടർന്നു. എന്നാൽ വീണ്ടും സഭ്യമല്ലാത്ത രീതിയിൽ ദൃശ്യം പകർത്തുന്നത് കണ്ടതോടെ ഗായിക പ്രകടനം നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.

  റോഡ് സുരക്ഷാ ഹ്രസ്വചിത്ര മത്സരം ദുബായിൽ

Story Highlights: Colombian singer Shakira forced to leave stage during performance due to inappropriate behavior from fan

Related Posts
ഷക്കിറയുടെ പർപ്പിൾ ലംബോർഗിനി ആരാധകർക്ക് സമ്മാനം; മത്സരത്തിലൂടെ വിജയിയെ കണ്ടെത്തും
Shakira Lamborghini contest

പോപ് ഗായിക ഷക്കിറ തന്റെ പർപ്പിൾ ലംബോർഗിനി കാർ ഒരു ഭാഗ്യവാനായ ആരാധകന് Read more

  എമ്പുരാൻ: ഡാനിയേൽ റാവുത്തറുടെ പോസ്റ്റർ പുറത്ത്

Leave a Comment