ലോകത്തിലെ ഏറ്റവും സുന്ദരനായ അഭിനേതാക്കളിൽ പത്താം സ്ഥാനം നേടി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. യുകെ ആസ്ഥാനമായുള്ള കോസ്മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡി സിൽവ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കംപ്യൂട്ടറൈസ്ഡ് ഫേഷ്യൽ മാപ്പിങ് ടെക്നിക്കുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
ഗോൾഡൻ റേഷിയോ പ്രകാരം ഒരു മുഖത്തിന്റെയോ ശരീരത്തിന്റെയോ അനുപാതം 1.618 phi ആകുമ്പോഴാണ് കൂടുതൽ സൗന്ദര്യമുള്ളതായി കണക്കാക്കുന്നത്. ഈ രീതി അനുസരിച്ച് ഷാരൂഖ് ഖാന് 86.76% പെർഫെക്ഷനുള്ള മുഖമാണുള്ളത്. അദ്ദേഹത്തിന്റെ ചുണ്ടുകൾക്കും ചതുരാകൃതിയിലുള്ള താടിക്കുമാണ് ഉയർന്ന സ്കോർ ലഭിച്ചത്. എന്നാൽ മൂക്കിന്റെ ആകൃതി ലക്ഷണമൊത്തതല്ലാത്തതിനാൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞില്ല.
ഈ പഠനരീതി അനുസരിച്ച് ഒരു വ്യക്തിയുടെ കണ്ണുകൾ, പുരികം, താടി, ചുണ്ടുകൾ, മൂക്ക്, താടിയെല്ല്, മുഖത്തിന്റെ ആകൃതി എന്നിവയെല്ലാം പരിഗണിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനായി തിരഞ്ഞെടുക്കപ്പെട്ടത് നടൻ ആരോൺ ടെയ്ലർ ജോൺസണാണ്. അദ്ദേഹത്തിന് 93.04% പെർഫെക്ഷനുള്ള മുഖമാണുള്ളത്. രണ്ടാം സ്ഥാനം പാരീസ് താരം ലൂസിയൻ ലാവിസ്കൗണ്ടിനാണ്, 92.41% പെർഫെക്ഷനോടെ.
Story Highlights: Bollywood superstar Shah Rukh Khan ranked 10th in the list of world’s most handsome men according to a scientific study using facial mapping software.