ജാർഖണ്ഡിൽ നിന്നുള്ള ശൈഖ് മുഹമ്മദ് അൻസാരി എന്ന ആരാധകൻ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാനായി മുംബൈയിലെത്തി. തന്റെ ആരാധനാപാത്രവുമായി ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹത്തോടെ അദ്ദേഹം മാസങ്ങളോളം ഷാരൂഖിന്റെ വസതിയായ മന്നത്തിന് പുറത്ത് ക്യാമ്പ് ചെയ്തു. ഭാര്യയും മക്കളുമുള്ള അൻസാരി ജന്മനാട്ടിലെ കമ്പ്യൂട്ടർ സെന്റർ അടച്ചിട്ടാണ് ഈ യാത്ര നടത്തിയത്.
— /wp:paragraph –> നവംബർ 2ന് ജന്മദിനം ആഘോഷിച്ച ഷാരൂഖ് ഖാൻ സുരക്ഷാ കാരണങ്ങളാൽ മന്നത്തിന് പുറത്ത് ആരാധകരെ കാണുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ, 95 ദിവസത്തിലേറെയായി തന്റെ വീടിന് പുറത്ത് കാത്തിരുന്ന ഈ കടുത്ത ആരാധകനെ കിംഗ് ഖാൻ നിരാശപ്പെടുത്തിയില്ല. ജന്മദിന ആഘോഷങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാൻ അൻസാരിയെ കണ്ടത്.
— /wp:paragraph –>