പാലക്കാട് ഉപതെരഞ്ഞെടുപ്പ്: കെപിസിസി താക്കീത് നൽകിയെന്ന വാർത്ത തള്ളി ഷാഫി പറമ്പിൽ

Anjana

Shafi Parambil KPCC Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് കെപിസിസി താക്കീത് ചെയ്തെന്ന വാർത്ത ഷാഫി പറമ്പിൽ എംപി തള്ളിക്കളഞ്ഞു. തന്നെ കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തിട്ടില്ലെന്നും താനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഒരേ വേദിയിലുണ്ടായിരുന്നെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. താക്കീത് എന്ന് പ്രചരിക്കുന്ന കാര്യം കെപിസിസി അധ്യക്ഷനും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് വിരോധം തോന്നേണ്ട ഒന്നും യുഡിഎഫിനില്ലെന്നും തൃശൂരിലുണ്ടായ ഡീലിന് പാലക്കാട് മറുപടി കരുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയെന്ന് ഷാഫിയെ കെപിസിസി നേതൃത്വം ഓർമിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്നും ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മാത്രം മതിയെന്നും കെപിസിസി നേതൃത്വം പറഞ്ഞെന്നായിരുന്നു നേരത്തെ പ്രചരിച്ച വാർത്തകൾ. എന്നാൽ ഈ വാർത്തകളെല്ലാം തള്ളിക്കളയുകയാണ് ഷാഫി പറമ്പിൽ ചെയ്തിരിക്കുന്നത്.

Story Highlights: Shafi Parambil MP denies KPCC warning about independent campaign in Palakkad by-election

Leave a Comment