മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചത്ത നിലയിൽ; കാരണം അജ്ഞാതം

Anjana

elephants dead Madhya Pradesh tiger reserve

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് ആദ്യം രണ്ട് ആനകളെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഞ്ച് ആനകളെക്കൂടി അവശനിലയിൽ കണ്ടെത്തുകയും അവയും പിന്നീട് ചരിയുകയുമായിരുന്നു. നിലവിൽ മൂന്ന് ആനകൾ കൂടി ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം കടുവാ സങ്കേതത്തിലെ ചില വിളകളിൽ കീടനാശിനി പ്രയോഗിച്ചിരുന്നു. ഈ വിളകൾ ആനകൾ ഭക്ഷിച്ചത് മരണകാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡൽഹി ആസ്ഥാനമായുള്ള വൈൽഡ്‌ലൈഫ് കൺട്രോൾ ബ്യൂറോയും സംസ്ഥാന സർക്കാരും പ്രത്യേകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആനകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Story Highlights: Seven elephants found dead at Bandhavgarh Tiger Reserve in Madhya Pradesh, cause unknown

Leave a Comment