പാലക്കാട് വാളയാർ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു. ദേശീയപാത 544ൽ അടിപ്പാതയിൽ റോഡ് അരികിൽ നിർത്തിയിട്ടിരുന്ന രണ്ട് പിക്കപ്പ് വാനുകളാണ് കത്തിനശിച്ചത്. സംഭവത്തിൽ വാളയാർ സ്വദേശി പോൾ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലായിരുന്നു പ്രതി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. രണ്ട് വാഹനങ്ങളും പൂർണമായും കത്തി നശിച്ചു. സംഭവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.
Story Highlights: Anti-social elements set fire to seized vehicles at Palakkad Walayar Police Station, suspect arrested