മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീറിന് കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ അസാധാരണ നേട്ടം. മേഘാലയയ്ക്കെതിരായ മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഡൽഹിക്കായി ആര്യവീർ ഇരട്ട സെഞ്ച്വറി നേടി. 34 ഫോറുകളും 2 സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ആര്യവീറിന്റെ ഈ മികച്ച പ്രകടനം.
ബിസിസിഐ അണ്ടർ 19 കളിക്കാർക്കായി സംഘടിപ്പിക്കുന്ന ചതുർ ദിന ക്രിക്കറ്റ് ടൂർണമെൻ്റാണ് കൂച്ച് ബീഹാർ ട്രോഫി. ബാറ്റിങ് തെരഞ്ഞെടുത്ത മേഘാലയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 260 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ആര്യവീറിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത അർണവ് ബുഗയും സെഞ്ച്വറി നേടി. 114 റൺസാണ് അർണവ് ബുഗ നേടിയത്. പിന്നാലെ എത്തിയ ധന്യ നക്ര 98 റൺസ് നേടിയിട്ടുണ്ട്.
മൂന്നാം ദിവസം കളി പുനരാരംഭിക്കുമ്പോൾ 2ന് 468 എന്ന നിലയിലാണ് ഡൽഹി. ധന്യ നക്രയും ആര്യ വീറുമാണ് ഇപ്പോൾ ക്രീസിൽ. ഡൽഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ ഈ വർഷമാദ്യമാണ് ആര്യവീർ അരങ്ങേറ്റം കുറിച്ചത്. മകൻ ഐപിഎല് സെലക്ഷന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി സേവാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Story Highlights: Virender Sehwag’s son Aryaveer scores double century in Cooch Behar Trophy U-19 cricket match for Delhi against Meghalaya.