800 വർഷങ്ങൾക്ക് മുൻപ് തെക്കേ ഇന്ത്യയിൽ ഏലിയൻ സാന്നിദ്ധ്യം? പുതിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

നിവ ലേഖകൻ

short film

800 വർഷങ്ങൾക്ക് മുൻപ് തെക്കേ ഇന്ത്യയിൽ ഏലിയൻ സാന്നിദ്ധ്യമുണ്ടായിരുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരു പുതിയ ഷോർട്ട് ഫിലിം പുറത്തിറങ്ങി. മാധ്യമപ്രവർത്തകനായ പി. ജി. എസ് സൂരജ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ എന്ന ഈ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ശംഖൊലി എന്ന സാങ്കൽപ്പിക വനത്തിലാണ് കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിന്റെ കളറിംഗ് നിർവ്വഹിച്ചിരിക്കുന്നത് റൈഫിൾ ക്ലബ്, പ്രേമലു, അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാർളി, ചാവേർ തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി. പി ആണ്. ചിത്രത്തിന് സംഭാഷണങ്ങളില്ല എന്ന പ്രത്യേകതയുമുണ്ട്. ചലച്ചിത്ര താരം അജു വർഗ്ഗീസ്, സംവിധായകൻ ജിതിൻ ലാൽ ( ARM) എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പല നിറങ്ങളിലും രൂപങ്ങളിലും അന്യഗ്രഹജീവികൾ എല്ലാക്കാലത്തും നമ്മളോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്ന ആശയമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.

പൊന്മുടി, ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയ ലൊക്കേഷനുകളിൽ വച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മാധവം മൂവീസിന്റെ ബാനറിൽ ബിജേഷ് നായരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞുനിൽക്കുന്ന ഈ ഹ്രസ്വചിത്രം ഒരു പുതിയ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള ഗോൾഡൻ ക്യാം പുരസ്കാരമുൾപ്പെടെ നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നു.

  വയനാട് വൈബ്സ്: സംഗീതോത്സവം ഏപ്രിൽ 27 ന്

എമ്പുരാൻ, ലൂസിഫർ,രോമാഞ്ചം, കാവൽ,ഡാകിനി തുടങ്ങിയ ചിത്രങ്ങളിൽ സൌണ്ട് ഡിസൈനിംഗ് വിഭാഗത്തിൽ പ്രവർത്തിച്ച പി. സി വിഷ്ണുവാണ് സൌണ്ട് ഡിസൈനർ. ചിത്രത്തിന്റെ ചായാഗ്രഹണം അപ്പു നിർവ്വഹിച്ചിരിക്കുന്നു. സംഭാഷണങ്ങളില്ലാത്ത ഈ പരീക്ഷണ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് കുടുക്ക് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഭൂമിയാണ്. ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്റെ എഡിറ്റർ ആയ ഷൈജാസ് കെ.

എം ആണ് എഡിറ്റർ. അസോസിയേറ്റ് ഡയറക്ടർ: അഖിൽ സതീഷ്, അസിസ്റ്റന്റ് ഡയറക്ടെഴ്സ്; സുഭാഷ് കൃഷ്ണൻ, അഭിരത് ഡി. സുനിൽ,ടൈറ്റിൽ അനിമേഷൻ & പോസ്റ്റർ ഡിസൈൻ : വിഷ്ണു Drik fx, വിഷ്വൽ എഫെക്റ്റ്സ്; രജനീഷ്, പ്രോമോ എഡിറ്റ് & മിക്സ് – അഖിൽ വിനായക്, മേക്കപ്പ്: ലാൽ കരമന,ഡി. ഐ സ്റ്റുഡിയോ;ലാൽ മീഡിയ.

  ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ; സുഹൃത്തുക്കളുമായി റീലുകൾ ഒരുമിച്ച് കാണാം

Story Highlights: A new short film, “The Secret Messengers,” explores the concept of alien presence in South India 800 years ago.

Related Posts
ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം
Lok Sabha Delimitation

ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രതിഷേധം ശക്തമാക്കി. മുഖ്യമന്ത്രിമാർ രാഷ്ട്രപതിയെ Read more

മണ്ഡല പുനർനിർണയ വിവാദം: വിവേചന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ആർഎസ്എസ്
RSS Delimitation

മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെതിരെ വിവേചനമെന്ന ആരോപണം ആർഎസ്എസ് തള്ളിക്കളഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് Read more

ഡ്രീം ലാൻഡ്: തലസ്ഥാനത്തെ ശരീരവ്യാപാരത്തിന്റെ നേർക്കാഴ്ചകൾ
Dream Land

തിരുവനന്തപുരത്തെ ശരീരവ്യാപാരത്തിന്റെ യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ഡ്രീം ലാൻഡ്. പണത്തിനായി ശരീരം Read more

2025 ഓസ്കർ: അനുജ നോമിനേഷനിൽ
Anuja

2025ലെ ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട്ട് ഫിലിമായ അനുജ നോമിനേഷനിൽ Read more

പതിനാല് വേഷങ്ങളുമായി മുംബൈ മലയാളിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
short film

പതിനാല് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മുംബൈയിൽ താമസിക്കുന്ന മലയാളി സജീവ് നായർ സംവിധാനം Read more

ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Vande Bharat trains Southern Railway

ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ എഗ്മോർ-നാഗർകോവിൽ, Read more

‘CAN I BE OK?’ എന്ന ഹ്രസ്വചിത്രം പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ
Ireland Indian Film Festival short film

പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി അയർലണ്ടിൽ നിർമ്മിച്ച ഹ്രസ്വചിത്രം 'CAN Read more

Leave a Comment