Headlines

Accidents, Kerala News

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം കാണാതായ ജോയിക്കായുള്ള തെരച്ചിൽ തുടരുന്നു

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം കാണാതായ ജോയിക്കായുള്ള തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിൻറെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചും തെരച്ചിൽ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. നാളെ രാവിലെ വീണ്ടും ഫയർഫോഴ്സ് തെരച്ചിൽ പുനരാരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

117 മീറ്റർ നീളമുള്ള ടണലിലും മാൻഹോളിലും പരിശോധന നടത്തിയിട്ടും ഫലം കണ്ടില്ല. ടണലിൽ മാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് ഒരാൾ പൊക്കത്തിലാണ്. വെള്ളം കെട്ടിനിർത്തി ശക്തിയായി ഒഴുക്കി നടത്തിയ ഫ്‌ളഷിങ് പ്രിക്രിയയും വിഫലമായി. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിർത്തിയിരുന്നു.

കൊച്ചിയിൽ നിന്ന് നേവി സംഘം ഉടൻ സംഭവസ്ഥലത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു. പ്ലാറ്റ്ഫോം 4നു സമീപത്തെ മാൻഹോളിലും രക്ഷാദൗത്യ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെയും ജോയിയെ കണ്ടെത്താനായിട്ടില്ല. മാലിന്യക്കൂമ്പാരം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts