ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ തുടരുന്നു, മഴ വെല്ലുവിളിയാകുന്നു

നിവ ലേഖകൻ

Shirur landslide search

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുന്നു. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ ഈ മാസം 22 ന് മാത്രമേ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തിരച്ചിൽ ആരംഭിച്ചത്.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഇന്നത്തെ ശ്രമം. ഈശ്വർ മാൽപെക്കും, നേവിക്കും ഒപ്പം എൻഡിആർഎഫിന്റെ രണ്ട് ഡൈവർമാറും ഗംഗാവലിപുഴയുടെ ആഴങ്ങളിലേക്കിറങ്ങി.

എന്നാൽ പുഴയുടെ അടിത്തട്ടിലെ കാഴ്ചാ പരിമിതിയും മൺകൂനയും ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി. മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.

എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. ഷിരൂരിൽ ഒരാഴ്ച്ചക്ക് ശേഷം പെയ്ത ശക്തമായ മഴ വരും ദിവസങ്ങളിൽ ദൗത്യത്തിന് തടസമാകുമോയെന്ന ആശങ്കയിലാണ് ദൗത്യ സംഘം.

  പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്

Story Highlights: Search for Arjun continues in Shirur landslide, heavy rain hampering efforts

Related Posts
ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു; റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത് ലംഘിച്ച് നിർമ്മാണം
Idukki landslide

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ Read more

അടിമാലിയിൽ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമ്മാണം; മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Adimali resort incident

ഇടുക്കി അടിമാലി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണഭിത്തി Read more

  വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ
ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Idukki landslide

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് കുന്നിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണ Read more

സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ; നാല് മരണം, മൂന്ന് പേരെ കാണാനില്ല
Sikkim Landslide

സിക്കിമിലെ യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. മണ്ണിടിച്ചിലിൽ Read more

സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala rain alert

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ Read more

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kannur Palchuram landslide

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഓണാഘോഷത്തിനായി Read more

സുഡാനിൽ മണ്ണിടിച്ചിൽ; ആയിരത്തിലധികം പേർ മരിച്ചു
Sudan Landslide

സുഡാനിലെ പടിഞ്ഞാറൻ ഡർഫർ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലധികം ആളുകൾ മരിച്ചു. ഡർഫറിലെ മറാ Read more

  മൈന്റ്ടെക് സ്റ്റാർട്ടപ്പ് പാലന പുതിയ ചുവടുവെയ്പുകളിലേക്ക്; 25 കോടി രൂപയുടെ മൂല്യം
ഉത്തരാഖണ്ഡിൽ കേദാർനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിൽ; രണ്ട് മരണം
Kedarnath landslide

ഉത്തരാഖണ്ഡിലെ കേദാർനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി രണ്ട് മരണം. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയക്ക് Read more

താമരശ്ശേരി ചുരം: ഗതാഗത നിയന്ത്രണം തുടരും, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം
Thamarassery Churam traffic

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡിൽ ഗതാഗത നിയന്ത്രണം തുടരും. മൾട്ടി ആക്സിൽ വാഹനങ്ങൾ Read more

താമരശ്ശേരി ചുരം: ചെറിയ വാഹനങ്ങൾക്ക് ഗതാഗതാനുമതി, ജാഗ്രത പാലിക്കണം

താമരശ്ശേരി ചുരം റോഡിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചെറിയ വാഹനങ്ങൾക്ക് Read more

Leave a Comment