Headlines

Tech

ചന്ദ്രന്റെ മറുഭാഗത്തും ജലസാന്നിധ്യം: ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ

ചന്ദ്രന്റെ മറുഭാഗത്തും ജലസാന്നിധ്യം: ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ

ചന്ദ്രന്റെ ഭൂമിയിൽ നിന്നും കാണാനാകാത്ത പ്രദേശത്തും ജലസാന്നിധ്യമുണ്ടെന്ന് ചൈനീസ് ​ഗവേഷകർ കണ്ടെത്തി. ചാങ്-5 ദൗത്യം കൊണ്ടുവന്ന ചന്ദ്രമണ്ണിൽ ജല തന്മാത്രകൾ കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) അറിയിച്ചു. ബീജിംഗ് നാഷണൽ ലബോറട്ടറി ഫോർ കണ്ടൻസഡ് മെറ്റീരിയൽ ഫിസിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഓഫ് സിഎഎസ്, മറ്റ് ആഭ്യന്തര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2020-ൽ ചാങ് ഇ-5 ദൗത്യം ഭൂമിയിൽ നിന്ന് കാണാത്ത ചന്ദ്രന്റെ മറുഭാ​ഗത്തുനിന്ന് എത്തിച്ച മണ്ണിലാണ് ചൈനീസ് ശാസ്ത്രജ്ഞർ ജലാംശം കണ്ടെത്തിയത്. ഹോങ്കോംഗ് ആസ്ഥാനമായുള്ള നേച്ചർ അസ്ട്രോണമി ജേണലിൽ ജൂലൈ 16-ന് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ചാന്ദ്ര മണ്ണിനെക്കുറിച്ച് പഠിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞർ 1000-ലധികം ധാതു ക്ലാസ്റ്റുകൾ വേർതിരിച്ചു. അവയിൽ ജല തന്മാത്രകൾ അടങ്ങിയ ധാതു (ULM-1) എന്ന് വിളിക്കപ്പെടുന്ന പ്ലേറ്റ് പോലുള്ള സുതാര്യമായ ക്രിസ്റ്റൽ ഉണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.

2009-ൽ ഇന്ത്യയുടെ ചന്ദ്രയാൻ-1 ബഹിരാകാശ പേടകം ചന്ദ്രൻ്റെ സൂര്യപ്രകാശമുള്ള പ്രദേശങ്ങളിൽ ഓക്സിജൻ്റെയും ഹൈഡ്രജൻ തന്മാത്രകളുടെയും രൂപത്തിൽ ജലാംശമുള്ള ധാതുക്കൾ കണ്ടെത്തിയിരുന്നു. നാസയുടെ മൂൺ മിനറോളജി മാപ്പർ (M3), ചന്ദ്രനിലെ ധാതുക്കളിൽ മൂടിയ ജലവും കണ്ടെത്തിയിരുന്നു. എന്നാൽ ഉയർന്ന അക്ഷാംശ, ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള ചന്ദ്ര സാമ്പിളുകളിൽ ചന്ദ്ര ഹൈഡ്രജൻ്റെ ഉത്ഭവമോ യഥാർത്ഥ രാസ രൂപമോ നിർണ്ണയിക്കപ്പെട്ടിട്ടില്ലെന്നും നേച്ചർ ലേഖനം പറയുന്നു.

More Headlines

തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം
ഐഫോണുകൾക്കായി പുതിയ ഐഒഎസ് 18 അപ്‌ഡേറ്റ് സെപ്റ്റംബർ 16 ന് എത്തുന്നു; പുതിയ സവിശേഷതകൾ അറിയാം
ബി.എസ്.എൻ.എലിന്റെ 'സർവത്ര': വീട്ടിലെ വൈഫൈ എവിടെയും ലഭ്യമാകുന്ന പുതിയ സംവിധാനം
മോട്ടറോള എഡ്ജ് 50 നിയോ: മികച്ച സവിശേഷതകളോടെ ഇന്ത്യൻ വിപണിയിൽ
പഴയ ഐഫോണുകളിലും ഐപാഡുകളിലും നെറ്റ്ഫ്‌ളിക്‌സ് സേവനം നിർത്തലാക്കുന്നു
ഭൂമിക്ക് താത്കാലിക ഉപഗ്രഹം; രണ്ട് മാസത്തേക്ക് ഛിന്നഗ്രഹം ഭൂമിയെ വലം വയ്ക്കും
നാലു വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വയിലെത്താമെന്ന് ഇലോൺ മസ്ക്; വിമർശനവും പിന്തുണയും
റെഡ്മി 14 ആർ: സ്നാപ്ഡ്രാഗൺ ചിപ്പും മികച്ച കാമറയുമായി ചൈനയിൽ അവതരിപ്പിച്ചു
അമേരിക്കൻ നിരോധനങ്ങളെ അതിജീവിച്ച് വാവെ; ലോകത്തിലെ ആദ്യ ട്രൈഫോൾഡ് ഫോൺ അവതരിപ്പിച്ചു

Related posts