3-Second Slideshow

സംസ്ഥാന കായികമേള ഇനി സ്കൂൾ ഒളിമ്പിക്സ്; വിപുലമായ പരിപാടിയാക്കി മാറ്റാൻ തീരുമാനം

സംസ്ഥാന കായികമേള ഇനി മുതൽ സ്കൂൾ ഒളിമ്പിക്സ് എന്ന പേരിൽ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലു വർഷത്തിൽ ഒരിക്കൽ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം. ഈ മേളയ്ക്ക് പ്രത്യേക ലോഗോ, തീം, ഗാനം എന്നിവയും ആലോചിക്കുന്നുണ്ട്. ഒളിമ്പിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വർഷത്തെ സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വൽ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവും. കഴിഞ്ഞ സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മറ്റ് മേളകളുടെ വിശദാംശങ്ങളും മന്ത്രി പങ്കുവെച്ചു.

റ്റി. റ്റി. ഐ. , പി. പി.

റ്റി. റ്റി. ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിലും, സ്പെഷ്യൽ സ്കൂൾ കലോത്സവം സെപ്തംബർ 25, 26, 27 തീയതികളിൽ കണ്ണൂർ ജില്ലയിലും നടക്കും. ശാസ്ത്രമേള നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലും, കരിയർ ഗൈഡൻസ് ദിശ എക്സ്പോ ഒക്ടോബർ 5 മുതൽ 9 വരെ തൃശൂർ ജില്ലയിലും സംഘടിപ്പിക്കും.

  മുംബൈ ഭീകരാക്രമണം: ദാവൂദ് ബന്ധം അന്വേഷിക്കാൻ എൻഐഎ

സ്പോർട്സ് മേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളം ജില്ലയിൽ നടക്കും. സംസ്ഥാന സ്കൂൾ കായികമേളയെ ഒളിംപിക്സ് മാതൃകയിൽ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. ഈ മാറ്റങ്ങൾ വിദ്യാർത്ഥികളുടെ കായിക, കലാ പ്രതിഭകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Related Posts
മാസപ്പടി വിവാദം: ബിനോയ് വിശ്വത്തിനെതിരെ വി ശിവൻകുട്ടി
Masappadi Case

മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന്റെ നിലപാടിനെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. മുഖ്യമന്ത്രിക്കൊപ്പം Read more

ഹയർ സെക്കൻഡറി അധ്യാപക സ്ഥലമാറ്റത്തിനും നിയമനത്തിനും ഓൺലൈൻ പോർട്ടൽ
higher secondary teacher transfer

2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലമാറ്റത്തിനും നിയമനത്തിനുമായി ഓൺലൈൻ പോർട്ടൽ Read more

  ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യം ആവശ്യമെന്ന് കാന്തപുരം
വിദ്യാർത്ഥികളുടെ ശാരീരികക്ഷമത ഉറപ്പാക്കാൻ പ്രത്യേക കർമ്മപദ്ധതി: മന്ത്രി വി. ശിവൻകുട്ടി
student fitness plan

വിദ്യാർത്ഥികളുടെ ശാരീരികക്ഷമത ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതി നടപ്പാക്കും. ഏപ്രിൽ 29ന് Read more

എട്ടാം ക്ലാസ് പരീക്ഷാഫലം: 21% വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിലെങ്കിലും മിനിമം മാർക്ക് ഇല്ല
8th grade exam results

എട്ടാം ക്ലാസ് പരീക്ഷയിൽ 21% വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിലെങ്കിലും മിനിമം മാർക്ക് ലഭിച്ചില്ല. Read more

എട്ടാം ക്ലാസ് മിനിമം മാർക്ക് ഫലം ഇന്ന്
minimum mark system

എട്ടാം ക്ലാസിലെ മിനിമം മാർക്ക് സമ്പ്രദായത്തിലെ ആദ്യ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഓരോ Read more

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ; മിനിമം മാർക്ക് നേടാത്തവർക്ക് പുനഃപരീക്ഷ
8th grade exam results

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മിനിമം മാർക്ക് നേടാത്തവർക്ക് പുനഃപരീക്ഷ എഴുതാം. Read more

സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
Asha workers strike

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റം വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ആശാ പ്രവർത്തകരുടെ Read more

  പോക്സോ കേസ്: യുവ പാസ്റ്റർ മൂന്നാറിൽ നിന്ന് പിടിയിൽ
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി
Empuraan film controversy

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മോഹൻലാൽ, Read more

കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം
Pre-primary education

കേരളത്തിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസം 2026 മുതൽ മൂന്ന് വർഷമായി ഉയരും. ഒന്നാം ക്ലാസ് Read more

ആറ് വയസ്സായാൽ മാത്രം ഒന്നാം ക്ലാസ്സിൽ ചേരാം; കേന്ദ്ര നിർദ്ദേശം 2026 ജൂൺ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ
Education Policy

2026 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് Read more