വേനലവധി പരിഷ്കരണത്തിൽ അടിയന്തര പൊതുചർച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേനലവധി മാറ്റുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാവുന്നതാണ്. ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
പൊതുജനങ്ങൾ അവരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലെ കനത്ത ചൂട് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലും, ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം ക്ലാസുകൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യവും കണക്കിലെടുത്താണ് ഇത്തരമൊരു മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സംഘടന പ്രതിനിധികളുമായി ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഈ പരിഷ്കാരം നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കും. അവധിക്കാലം മാറ്റുന്നതിലൂടെ കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തും. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകുമെന്നും മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ എങ്ങനെ മാതൃകയാക്കാമെന്നും ചർച്ച ചെയ്യും.
നിലവിൽ കേരളത്തിലെ സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിലാണ്. എന്നാൽ ഈ മാസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം ക്ലാസുകൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. അതിനാൽ സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുജനങ്ങൾ അഭിപ്രായം പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന പ്രതികരണങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കരുതുന്നു.
Story Highlights : school holidays shifted to june, july v sivankutty