ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ ഹിസാറില്‍ സ്വതന്ത്രയായി വിജയിച്ചു

Anjana

Savitri Jindal Hisar election

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റാം നിവാസ് റാറയെയാണ് സാവിത്രി പരാജയപ്പെടുത്തിയത്. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണ് സാവിത്രി സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍ 270 കോടി രൂപയാണ് സാവിത്രിയുടെ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായിയായ ഒപി ജിന്‍ഡാലാണ് സാവിത്രിയുടെ ഭര്‍ത്താവ്. ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ്‌സിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായ സാവിത്രി, 2024ലെ ഫോബ്‌സ് പട്ടിക പ്രകാരം 39.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ 108.17 കോടി രൂപയായിരുന്നു സാവിത്രിയുടെ ആസ്തി. 2009ല്‍ ഇത് 44 കോടിയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാവിത്രിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും വിവിധ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങളിലാണ്. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡില്‍ 9,481 ലക്ഷം രൂപ മൂല്യമുള്ള ഓഹരിയും ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡില്‍ 625 കോടിയുടെ ഓഹരിയും അവര്‍ക്കുണ്ട്. കൂടാതെ, വിവിധ മ്യൂച്വല്‍ ഫണ്ടുകളിലും വന്‍ നിക്ഷേപങ്ങളുണ്ട്. 20 കോടി രൂപ മൂല്യമുള്ള വജ്രം, വെള്ളി ആഭരണങ്ങളും സാവിത്രിയുടെ സ്വത്തില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ രംഗത്ത്, സാവിത്രി രണ്ടു തവണ ഹിസാറില്‍ നിന്ന് എംഎല്‍എ ആയി വിജയിച്ചിട്ടുണ്ട്. 2005ല്‍ കോണ്‍ഗ്രസ് എംഎല്‍എ ആയാണ് ആദ്യമായി അവര്‍ ഹരിയാന നിയമസഭയിലെത്തിയത്. 2013ല്‍ ഭൂപീന്ദര്‍ ഹൂഡ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് സാവിത്രി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്.

Story Highlights: Savitri Jindal, India’s richest woman, wins Hisar seat in Haryana as an independent candidate

Leave a Comment