ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി

നിവ ലേഖകൻ

Savitri Jindal Haryana Assembly Election

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും ഒപി ജിൻഡൽ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 74 വയസ്സുള്ള സാവിത്രി ജിൻഡൽ ഹിസാർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അവരുടെ ഈ നീക്കം. ഹിസാർ തൻ്റെ കുടുംബമാണെന്നും ഇവിടുത്തെ ജനം താൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അവരുടെ ആഗ്രഹം സഫലീകരിക്കാനാണ് താൻ മത്സരിക്കുന്നതെന്നുമാണ് സാവിത്രി ജിൻഡൽ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻപ് കോൺഗ്രസ് എംഎൽഎയായിരുന്ന സാവിത്രി പാർട്ടി വിട്ടിരുന്നു. ബി. ജെ. പിയോട് ആഭിമുഖ്യത്തോടെയായിരുന്നു പെരുമാറിയിരുന്നതെങ്കിലും താൻ ബിജെപിയിൽ ചേർന്നിരുന്നില്ലെന്നാണ് ഇപ്പോൾ സാവിത്രി വാദിക്കുന്നത്.

എന്നാൽ ഇവരുടെ മകൻ നവീൻ ജിൻഡൽ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം. പിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മകനോട് സംസാരിച്ചിട്ടില്ലെന്ന് സാവിത്രി ജിൻഡൽ പറയുന്നു. ഫോർബ്സിൻ്റെ ധനികരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ള ഒരേയൊരു ഇന്ത്യാക്കാരിയാണ് സാവിത്രി ജിൻഡൽ.

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

2005 ൽ ഹിസാറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച അവർ ഭൂപീന്ദർ സിങ് ഹൂഡ നയിച്ച കോൺഗ്രസ് സർക്കാരിൽ ഒൻപത് വർഷത്തോളം മന്ത്രിയായിരുന്നു. നാമനിർദ്ദേശ പത്രികയിൽ 270. 66 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സാവിത്രി വെളിപ്പെടുത്തിയിരിക്കുന്നത്. 2014 ലെ പത്രികയിൽ വെളിപ്പെടുത്തിയ ആസ്തിയേക്കാൾ 200 ശതമാനം വർധനവാണ് അവരുടെ ആസ്തിയിലുണ്ടായിരുന്നത്.

Story Highlights: India’s richest woman Savitri Jindal to contest Haryana assembly election as Independent from Hisar after BJP denies ticket

Related Posts
ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ
MV Govindan

കേണൽ സോഫിയ ഖുറേഷിക്കും റാപ്പർ വേടനുമെതിരെ ബിജെപി, ആർഎസ്എസ് നേതാക്കൾ നടത്തിയ പരാമർശങ്ങളെ Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ
chidambaram bjp praise

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ബി.ജെ.പിയെ പ്രശംസിച്ചതും ഇന്ത്യാ സഖ്യത്തെ വിമർശിച്ചതും Read more

ഇന്ത്യ സഖ്യം ദുർബലമെന്ന് ചിദംബരം; ബിജെപിയെ പുകഴ്ത്തി
India alliance is weak

ഇന്ത്യ സഖ്യം ദുർബലമാണെന്ന പി. ചിദംബരത്തിന്റെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ബിജെപിയെപ്പോലെ സംഘടിതമായി Read more

വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി; ഇന്ന് ചരമവാർഷികം
VR Krishnan Ezhuthachan

കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി രംഗത്ത്. അദ്ദേഹത്തിന്റെ Read more

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബിജെപി തിരങ്ക യാത്രക്ക് തുടക്കമിടുന്നു

ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തെ തുടർന്ന് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തിരങ്ക യാത്ര ഇന്ന് Read more

ഓപ്പറേഷൻ സിന്ദൂറിൻ്റെ നേട്ടങ്ങൾക്കായി ബിജെപി തിരങ്ക യാത്ര നടത്തുന്നു
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയഗാഥകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സിന്ദൂർ തിരങ്ക യാത്ര ആരംഭിക്കുന്നു. Read more

  ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ
വ്യോമ താവളങ്ങൾ തകർത്തപ്പോൾ പാകിസ്താൻ ഡിജിഎംഒയെ വിളിച്ചു: ബിജെപി
India Pakistan relations

ഇന്ത്യൻ സൈന്യം പാകിസ്താന്റെ 11 വ്യോമ താവളങ്ങൾ തകർത്തതിനെ തുടർന്ന് പാകിസ്താൻ ഡിജിഎംഒയെ Read more

പഹൽഗാം ആക്രമണം: ഖർഗെയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയെ ബിജെപി വിമർശിച്ചു. ആരോപണങ്ങൾ Read more

പാക് പൗരന്മാരെ പുറത്താക്കണം; ബിജെപി കോഴിക്കോട്
Pakistani citizens expulsion

കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ Read more

വിഴിഞ്ഞത്തിന്റെ നേട്ടം മോദിയുടേതെന്ന് കെ. സുരേന്ദ്രൻ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം
Vizhinjam Port

വിഴിഞ്ഞം തുറമുഖത്തിന്റെ നിലവിലെ നേട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാരണമെന്ന് ബിജെപി സംസ്ഥാന Read more

Leave a Comment