സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19, 20 തീയതികളിൽ ദമ്മാം അൽസുഹൈമി കാസ്ക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സൗദി, ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഉൾപ്പെടുന്ന ഏറ്റവും മികച്ച എട്ട് ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരക്കുന്നത്. വിജയികൾക്ക് സി.എച്ച് വിന്നേഴ്സ് ട്രോഫികളും പ്രൈസ് മണികളും ലഭിക്കും. സെപ്റ്റംബർ 13ന് ടുർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി ലോഞ്ചിങ് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടൂർണമെൻ്റ് സ്വാഗത കമ്മിറ്റി ഭാരവാഹികളായ ഫൈസൽ കൊടുമ, നാസർ ചാലിയം, ആബിദ് പാറക്കൽ, റിയാസ് പെരുമണ്ണ, ബഷീർ സബാൻ, സി.കെ. ഷഫീർ എന്നിവർ വാർത്താസമ്മേളനത്തിൽ ടൂർണമെൻ്റിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. ഈ മത്സരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ ഒരുമിപ്പിക്കുന്നതോടൊപ്പം, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Saudi Eastern Province KMCC Volleyball Tournament on 19th and 20th September in Dammam