കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില് നടത്തിവരുന്ന പ്രവാസി സാഹിത്യോത്സവിന്റെ 14-ാമത് എഡിഷന് സൗദി ഈസ്റ്റ് നാഷനല് സ്വാഗതസംഘം രൂപീകരിച്ചു. ഐ സി എഫ് ഹയില് ജനറല് സെക്രട്ടറി ബഷീര് നല്ലളം ഉദ്ഘാടനം ചെയ്ത സംഗമത്തില് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖര് പങ്കെടുത്തു. ആര്എസ് സി നാഷണല് ചെയര്മാന് ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ച യോഗത്തില് ആര് എസ് സി ഗ്ലോബല് പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി.
യുവതയെയും വിദ്യാര്ത്ഥികളെയും ധാര്മിക വഴിയില് നയിക്കാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാര്ത്തെടുക്കാനും ഇത്തരം കലാ സാംസ്കാരിക പരിപാടികള് അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. അബ്ദുല് ഹമീദ് സഖാഫി ചെയര്മാനും, ബഷീര് നല്ലളം ജനറല് കണ്വീനറുമായി 121 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആര് എസ് സി ഗ്ലോബല് സെക്രട്ടറി കബീര് ചേളാരി സ്വാഗത സംഘ കമ്മറ്റിയെ പ്രഖ്യാപിച്ചു.
നവംബര് 8-ന് ഹായിലില് നടക്കുന്ന നാഷനല് സാഹിത്യോത്സവില് 9 സോണുകളില് നിന്നും വിവിധ ക്യാമ്പസുകളില് നിന്നുമായി രണ്ടായിരത്തോളം മത്സരാര്ത്ഥികള് പങ്കെടുക്കും. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ കലാമേളയില് സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സംഗമത്തില് ആര്എസ് സി നാഷനല് കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റര് മണ്ണാര്ക്കാട് സ്വാഗതവും ആര്എസ് സി ഹായില് എക്സികുട്ടീവ് സെക്രട്ടറി നൗഫല് പറക്കുന്ന് നന്ദിയും പറഞ്ഞു.
Story Highlights: Saudi East National Welcome Committee formed for 14th Pravasi Literature Festival