സൗദിയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചന ഹർജി നാളെ പരിഗണിക്കും

നിവ ലേഖകൻ

Saudi Arabia prisoner release petition

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയതിന് ശേഷം പബ്ലിക് റൈറ്റ്സ് പ്രകാരം മോചന ഹർജി പരിഗണിച്ച കോടതി മൂന്ന് തവണയാണ് കേസ് മാറ്റിവച്ചത്. നാളത്തെ വിധി അന്തിമമാകുമെന്ന പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബവും നിയമ സഹായസമിതി പ്രവർത്തകരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനെട്ട് വർഷത്തെ ജയിൽവാസത്തിനൊടുവിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞത് മരിച്ച സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കുടുംബം ദിയാധനം കൈപ്പറ്റി മാപ്പ് നൽകാൻ തയ്യാറായതോടെയാണ്. 34 കോടി രൂപ ദിയാധനം നൽകിയതിനെ തുടർന്ന് കുടുംബത്തിന്റെ സമ്മതപ്രകാരം ജുലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. തുടർന്ന് മൂന്ന് തവണ മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

നിലവിൽ പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനും റഹീമിന്റെ അഭിഭാഷകനും അവരവരുടെ വാദങ്ങൾ വീണ്ടും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു. കേസിൽ 18 വർഷത്തെ തടവ് റഹീം അനുഭവിച്ചുകഴിഞ്ഞെന്ന് വിചാരണവേളയിൽ റഹീമിന്റെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചിരുന്നു. കുടുംബം മാപ്പ് നൽകിയതിനൊപ്പം ഇക്കാര്യം കൂടി കണക്കിലെടുത്ത് മോചന ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷ. അനുകൂല വിധിയുണ്ടായാൽ മോചന ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും കോടതി കൈമാറും. തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. ഇന്ത്യൻ എംബസി യാത്രാരേഖകൾ കൈമാറുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകും.

  മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്

Story Highlights: Saudi court to consider release petition of Abdul Raheem, a Kozhikode native imprisoned for 18 years, after death sentence was revoked.

Related Posts
വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
attempted kidnapping case

വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
school leave report

എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിന് Read more

എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു
SFI national conference

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു Read more

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്
CM convoy case

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ് എടുത്തു. മലപ്പുറം സ്വദേശികളായ അഞ്ചുപേരെയാണ് Read more

വടകരയിൽ 13 വയസ്സുകാരനെ കാണാനില്ല; മാനന്തവാടിയിൽ സിസിടിവി ദൃശ്യങ്ങൾ
missing child vadakara

കോഴിക്കോട് വടകരയിൽ 13 വയസ്സുകാരനെ കാണാനില്ല. ആയഞ്ചേരി അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് Read more

കോഴിക്കോട് കനത്ത മഴ: രണ്ട് മരണം; സംസ്ഥാനത്ത് 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കല്ലൂട്ടിവയൽ Read more

കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു; ദേശീയപാതയിലെ അപകടം തുടർക്കഥയാവുന്നു
pothole accident

കോഴിക്കോട് വടകര ചോമ്പാല ദേശീയപാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. ചോമ്പാൽ Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
Kozhikode medical college

കോഴിക്കോട് മെഡിക്കൽ കോളേജ് വേസ്റ്റ് വാട്ടർ പ്ലാന്റിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. Read more

കോഴിക്കോട് വളയത്ത് മിന്നൽ ചുഴലി; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
lightning storm valayam

കോഴിക്കോട് വളയം പഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റ് വീശി നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് Read more

Leave a Comment