2006 മുതൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവച്ചു. അബ്ദുറഹീമിനും കുടുംബത്തിനും നിയമ സഹായ സമിതിക്കും ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. കഴിഞ്ഞ അഞ്ച് തവണയും കോടതി കേസ് മാറ്റിവെച്ചിരുന്നു.
ഓൺലൈനായി നടന്ന കേസ് പരിഗണനയിൽ അബ്ദുറഹീമും അഭിഭാഷകനും ഹാജരായിരുന്നു. സൗദിയിലെ ഒരു ബാലന്റെ കൊലപാതക കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം. കേസ് പല തവണ പരിഗണിച്ചിട്ടുണ്ടെങ്കിലും അന്തിമ വിധി പറയുന്നത് കോടതി നീട്ടിവെക്കുകയാണ് പതിവ്.
കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. 2006 അവസാനമാണ് സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൗദി ജയിലിലായത്.
Story Highlights: Riyadh court postpones Abdul Rahim’s case for the sixth time, dashing hopes of release.