മക്കയിലേക്കുള്ള യാത്രയ്ക്ക് ഇലക്ട്രിക് വിമാനങ്ങൾ; പുതിയ പദ്ധതിയുമായി സൗദി അറേബ്യ

നിവ ലേഖകൻ

Saudi Arabia electric aircraft Mecca

വിമാനങ്ങളുടെ രൂപം മാറുകയാണ്. ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇവ്റ്റോൾ അഥവാ ഇലക്ട്രിക്ക് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകളുടെ കാലമാണ് വരാനിരിക്കുന്നത്. എയർടാക്സികളെന്നും ഫ്ളൈയിങ് ടാക്സികളെന്നും ഇവയെ വിളിക്കാറുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോൾ സൗദി അറേബ്യ മക്കയിലേക്ക് യാത്ര ചെയ്യാൻ ഇത്തരം എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക. പൈലറ്റ് അടക്കം രണ്ടു മുതൽ ആറു വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്റ്റോളുകൾ.

ഒരു ഹെലികോപ്ടറിനെപ്പോലെ കുത്തനെ പറന്നുയരാനും താഴേയ്ക്ക് കുത്തനെ ഇറങ്ങാനും ഇവയ്ക്കാകും. ലളിതമായി പറഞ്ഞാൽ അനായാസമായി പ്രവർത്തിപ്പിക്കാനാകുന്ന വൈദ്യുത ഹെലികോപ്ടറുകളാണ് ഇവ. തിരക്കേറിയ റോഡു മാർഗമുള്ള യാത്ര ഒഴിവാക്കി, കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എയർടാക്സികൾക്കാവും.

ജിദ്ദയിൽ നിന്നും മക്കയിലേക്ക് സഞ്ചാരികളെ എത്തിക്കാനും ആഡംബര റിസോർട്ടുകളിലേക്ക് ആളുകളെ കൊണ്ടുവരുവാനും ലിലിയത്തിന്റെ എയർക്രാഫ്റ്റുകൾ ഉപയോഗപ്പെടുത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിക്കഴിഞ്ഞു. ലിലിയത്തിനു പുറമേ, ആർച്ചർ, ജോബി, വെർട്ടിക്കൽ എയ്റോസ്പേസ്, വോളോകോപ്ടർ, വിസ്ക്ക്, ഈവ് എയർമൊബിലിറ്റി, ബീറ്റാ ടെക്നോളജീസ് തുടങ്ങിയ കമ്പനികളും ഇവ്റ്റോൾ നിർമ്മാണത്തിൽ സജീവമാണ്. നിലവിലുള്ള ഹെലിപാഡുകളിൽ നിന്നോ പുതിയ വെർട്ടിപോർട്ടുകളിൽ നിന്നോ ആകും എയർടാക്സികൾ ഓപ്പറേറ്റ് ചെയ്യുക.

Story Highlights: Saudi Arabia plans to use electric vertical takeoff and landing aircraft for travel to Mecca

Related Posts
അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീളുന്നു; കേസ് പത്താം തവണയും മാറ്റിവെച്ചു
Abdul Rahim

റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ക്രിമിനൽ കോടതി കേസ് Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും
Abdul Raheem

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചന ഹർജി നാളെ വീണ്ടും Read more

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ; സെലൻസ്കി സൗദിയിലെത്തി
Russia-Ukraine peace talks

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വേണ്ടി കേന്ദ്രസഹായം തേടി നിയമസഹായ സമിതി
Abdul Rahim

പതിനെട്ട് വർഷത്തിലേറെയായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി Read more

അബ്ദുൾ റഹിമിന് മോചനം വൈകും; വിധി പ്രഖ്യാപനം വീണ്ടും മാറ്റി
Abdul Rahim

സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. Read more

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നിർണായക ചർച്ച
Russia-Ukraine War

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കയും റഷ്യയും നിർണായക ചർച്ച നടത്തി. Read more

മദീനയിൽ ലുലുവിന്റെ പുതിയ എക്സ്പ്രസ് സ്റ്റോർ
Lulu Group

മദീനയിൽ ലുലു ഗ്രൂപ്പ് പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു. ഹജ്ജ്-ഉംറ തീർത്ഥാടകർക്കും പ്രദേശവാസികൾക്കും Read more

സൗദി ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനം വീണ്ടും നീളുന്നു
Saudi Prison Release

എട്ടാം തവണയാണ് കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി മാറ്റിവെച്ചത്. Read more

സൗദി ജയിൽ: മോചന ഹർജിയിൽ വീണ്ടും വിധിമാറ്റിവയ്ക്കൽ; അബ്ദുറഹീമിന്റെ കുടുംബം ആശങ്കയിൽ
Saudi Jail

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. ഏഴാം Read more

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ കേസ് ഫെബ്രുവരി 13ന് പരിഗണന
Abdul Raheem

കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്റെ സൗദി ജയിൽവാസം അവസാനിപ്പിക്കുന്നതിനുള്ള കേസ് ഫെബ്രുവരി 13ന് Read more

Leave a Comment