മോഹൻലാലിന്റെ അഭിനയം കണ്ട് കരഞ്ഞുപോയി; ‘ടി.പി ബാലഗോപാലൻ എം എ’യിലെ അനുഭവം പങ്കുവെച്ച് സത്യൻ അന്തിക്കാട്

നിവ ലേഖകൻ

Sathyan Anthikad Mohanlal T.P. Balagopalan M.A.

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ നിന്ന് പിറന്ന മികച്ച ചിത്രങ്ങളിലൊന്നാണ് ‘ടി. പി ബാലഗോപാലൻ എം എ’. ഈ സിനിമയിലൂടെയാണ് മോഹൻലാൽ ആദ്യ സംസ്ഥാന അവാർഡ് നേടിയത്. നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരുടെയും കൂട്ടുകെട്ടിൽ നിന്ന് പിറന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കൂട്ടുകെട്ട്. ‘ടി. പി ബാലഗോപാലൻ എം എ’ എന്ന സിനിമയിലെ ഒരു ഇമോഷണൽ സീനിനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. മോഹൻലാലിന്റെ കഥാപാത്രം സഹോദരിയോട് സംസാരിക്കുന്ന രംഗം കണ്ട് താൻ കരഞ്ഞുപോയെന്നും അത് കട്ട് പറയാൻ പറ്റിയില്ലെന്നും സത്യൻ അന്തിക്കാട് തുറന്നു പറഞ്ഞു.

മാറി നിന്ന തന്നോട് മോഹൻലാൽ വന്ന് കരഞ്ഞോയെന്ന് ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. “ഞങ്ങൾ എഴുതിവെച്ച സീൻ മോഹൻലാൽ അഭിനയിക്കുന്നത് കണ്ട് എനിക്കത് കട്ട് പറയാൻ പറ്റാതെ വന്നിട്ടുണ്ട്. ലാലിന്റെ അഭിനയം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. അവസാനം ഞാൻ വിപിൻ മോഹന്റെ തോളത്ത് കൈവെച്ച് മാറി നിൽക്കുകയായിരുന്നു.

  ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം

മാറിനിന്ന എന്റെയടുത്തേക്ക് മോഹൻലാൽ വന്നു. എന്റെ കണ്ണ് കണ്ട് ലാൽ ചോദിച്ചു, കരഞ്ഞോയെന്ന്. ഞാൻ പറഞ്ഞു, അതെ കരഞ്ഞുവെന്ന്. കാരണം പറയുമ്പോൾ വളരെ സിമ്പിൾ സാധനമാണ്.

പക്ഷെ അത് ലാൽ അവതരിപ്പിക്കുന്നത് കണ്ടാൽ കരഞ്ഞുപോവും,” എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.

Story Highlights: Sathyan Anthikad reveals emotional moment during filming of ‘T.P. Balagopalan M.A.’ with Mohanlal

Related Posts
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്’; കൂളായി മോഹൻലാൽ
Mohanlal cool reaction

ജിഎസ്ടി ദിനാഘോഷ ചടങ്ങില് പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമപ്രവര്ത്തകന്റെ മൈക്ക് കണ്ണില് തട്ടിയപ്പോളും കൂളായി Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

  'ചുരുളി' വിവാദം: ജോജുവിനുള്ള പ്രതിഫലത്തിന്റെ രേഖകൾ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി
മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
Film Chamber strike

നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഫിലിം ചേംബർ വീണ്ടും സമരത്തിലേക്ക്. ജൂലൈ 15ന് Read more

Leave a Comment