തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളുടെ പുനർനാമകരണം: സന്തോഷം പ്രകടിപ്പിച്ച് ശശി തരൂർ

Anjana

Thiruvananthapuram railway stations renaming

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള സ്റ്റേഷനുകളുടെ പുനർനാമകരണം സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം എംപി ശശി തരൂർ പ്രതികരിച്ചു. നേമത്തെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളിയെ തിരുവനന്തപുരം നോർത്ത് എന്നുമാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ഈ നടപടിയിലൂടെ തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിൻ്റെ പുതിയ പാതകൾ തുറക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും തരൂർ നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം എംപിയെന്ന നിലയിൽ താൻ ഇത്തരമൊരു പുനർനാമകരണ നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തതിനാലാണ് റെയിൽവേ സ്റ്റേഷനുകളുടെ പുനർ നാമകരണത്തിലേക്ക് നയിച്ചതെന്ന് റെയിൽവെയുടെ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ കേരള ഗതാഗത സെക്രട്ടറിക്ക് എഴുതിയ കത്തിൽ അനുസ്മരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആവർത്തിച്ചുള്ള ഇടപെടലുകൾ സഫലമായതിൽ സന്തോഷമുണ്ടെന്നും തരൂർ പറഞ്ഞു. റെയിൽവെ സ്റ്റേഷനുകളുടെ പുനർനാമകരണം തിരുവനന്തപുരത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ഉണർവ് നൽകുമെന്നും, ഇത് നഗരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights: Thiruvananthapuram MP Shashi Tharoor welcomes renaming of Nemom and Kochuveli railway stations

Leave a Comment