സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, ‘ബൈസൺ കാലാമാടൻ്റെ’ റിലീസിനു ശേഷം മാരി സെൽവരാജിനെയും പാ. രഞ്ജിത്തിനെയും പ്രശംസിച്ചു. ഇരുവരും ഒരുമിച്ചു നടത്തിയ യാത്രയും ‘പരിയേറും പെരുമാൾ’ സിനിമയുടെ വിജയവും പിന്നീട് ‘ബൈസൺ’ ഉണ്ടാക്കിയ സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവെച്ചു. ഈ കാലഘട്ടത്തിൽ പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നുവെന്ന് സന്തോഷ് നാരായണൻ എക്സിൽ കുറിച്ചു.
സന്തോഷ് നാരായണൻ മാരി സെൽവരാജിനെയും പാ. രഞ്ജിത്തിനെയും വിപ്ലവകാരികൾ എന്നാണ് വിശേഷിപ്പിച്ചത്. 2011-ൽ പാ. രഞ്ജിത്തും സന്തോഷും ഒരു ആശുപത്രിയിൽ വെച്ച് ഭാവിയെക്കുറിച്ച് സംസാരിച്ചു. അന്ന് ഒരു അവസരവുമില്ലാതെ സ്വപ്നങ്ങളുമായി കണ്ണീരോടെ നിന്ന നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുത്തു.
2011 – A soft spoken revolutionary film maker and I stood helpless in a hospital literally in tears with a million dreams for the future with almost zero chances.
2018 – The film maker is one of India’s best already and produces one of the best Tamil films of all time. Director…— Santhosh Narayanan (@Music_Santhosh) October 18, 2025
2018-ൽ ‘പരിയേറും പെരുമാൾ’ പുറത്തിറങ്ങിയപ്പോൾ രഞ്ജിത്ത് ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയെന്നും മാരി ആദ്യ സിനിമയിലൂടെ തമിഴ് സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നിനെ സൃഷ്ടിച്ചെന്നും സന്തോഷ് കുറിച്ചു.
അതിനുശേഷമുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് സന്തോഷ് പറയുന്നു. “ജാതി രാഷ്ട്രീയം കളിക്കുകയാണ്” എന്ന ആരോപണങ്ങൾക്കിടയിലും അവർ വീണ്ടും ‘ബൈസൺ’ ഉണ്ടാക്കി.
സംഗീത സംവിധായകൻ സന്തോഷ് നാരായണൻ്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇതിനോടകം നിരവധി പേർ ഷെയർ ചെയ്തു കഴിഞ്ഞു.
Story Highlights: സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, മാരി സെൽവരാജിനെയും പാ. രഞ്ജിത്തിനെയും പ്രശംസിച്ചു രംഗത്ത്.