മലയാളികളുടെ പ്രിയപ്പെട്ട നടനായ ശങ്കർ, 36 വർഷങ്ങൾക്ക് ശേഷം ‘എഴുത്തോല’ എന്ന ചിത്രവുമായി തിരിച്ചെത്തുകയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, നടൻ സുരേഷ് ഗോപിയെ വച്ച് ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് ശങ്കർ തുറന്നു സംസാരിച്ചു.
സുരേഷ് ഗോപിയുമായി ഒരു സിനിമ ചെയ്യാനുള്ള പദ്ധതി ഉണ്ടായിരുന്നുവെന്നും, എന്നാൽ ഷൂട്ടിങ്ങിന്റെ സമയം അടുത്തപ്പോൾ കഥയിലെ പല രംഗങ്ങളും മറ്റൊരു സിനിമയിൽ വന്നതിനാൽ ചിത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ശങ്കർ വ്യക്തമാക്കി.
തുടർന്ന് മറ്റ് വിഷയങ്ങൾ പരിഗണിച്ചെങ്കിലും അവ ഫലപ്രദമായില്ല.
സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും കുറിച്ച് പരാമർശിച്ച ശങ്കർ, മലയാളത്തിലെ മറ്റ് നടന്മാരെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയം അസാധാരണമാണെന്ന് അഭിപ്രായപ്പെട്ടു.