സഞ്ജു സാംസണും തിലക് വർമയും തിളങ്ങി; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

Anjana

Sanju Samson Tilak Varma T20 centuries

വാണ്ടറേഴ്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസണും തിലക് വർമയും ചേർന്ന് പ്രോട്ടീസുകളെ അതിർത്തിക്കപ്പുറത്തേക്ക് പായിച്ചു. ഇരുവരുടെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയവും പരമ്പരയും സ്വന്തമാക്കാൻ സാധിച്ചു. സഞ്ജുവിന്റെ പ്രകടനം ഡക്കിന്റെ കണക്ക് എടുത്തവരെയും “താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരെയും” നിശബ്ദമാക്കുന്നതായിരുന്നു.

ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി സഞ്ജു മാറി. രണ്ടാം വിക്കറ്റിൽ തിലക് വർമയുമായി ചേർന്ന് 86 പന്തിൽ 210 റൺസിന്റെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്പും സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിനു ശേഷം ടി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറികൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററും സഞ്ജു ആയി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയുടെ ഏറ്റവും ഉയർന്ന ട്വന്റി20 ടോട്ടലായ 297/6ലും രണ്ടാമത്തെ ഉയർന്ന ടോട്ടലായ 283/1ലും സഞ്ജുവിന്റെ സെഞ്ചുറി പ്രകടനം ഉണ്ടായിരുന്നു. അടുത്തടുത്ത മാച്ചുകളിൽ ഇന്റർനാഷണൽ ട്വന്റി20 സെഞ്ചുറികൾ നേടുന്ന ലോകത്തെ നാലാമത്തെ താരവും സഞ്ജുവാണ്. ഈ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (10) നേടിയതും സഞ്ജുവാണ്. തിലക് വർമ 9 സിക്സറുകളുമായി രണ്ടാം സ്ഥാനത്താണ്. വാണ്ടറേഴ്സിൽ സഞ്ജുവും തിലകും നടത്തിയ വെടിക്കെട്ട് സെഞ്ചുറി പ്രകടനങ്ങളുടെ മികവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് നേടി. റൺമല കയറാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 18.2 ഓവറിൽ 148 റൺസ് മാത്രമേ നേടാനായുള്ളൂ. തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം.

Story Highlights: Sanju Samson and Tilak Varma’s explosive centuries lead India to victory against South Africa in T20 series

Leave a Comment