ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ സെഞ്ച്വറിയിൽ ഇന്ത്യ ഡി മുന്നേറ്റം

Anjana

Sanju Samson Duleep Trophy century

ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങി. ഇന്ത്യ ഡിക്കായി സഞ്ജു 101 പന്തിൽ 106 റൺസെടുത്തു. 12 ഫോറും മൂന്ന് സിക്‌സറും അടങ്ങിയ ഈ ഇന്നിങ്‌സ് ഫോമിലല്ലെന്ന വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു. നവ്ദീപ് സൈനിയാണ് സഞ്ജുവിനെ പുറത്താക്കിയത്.

ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ആദ്യ ഇന്നിങ്‌സിൽ 349 റൺസ് നേടി. 306-5 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഡിയുടെ പോരാട്ടം 349ൽ അവസാനിച്ചു. അഭിമന്യു ഈശ്വരൻ 13 റൺസും സുയാഷ് പ്രഭുദേശായി 16 റൺസും നേടി പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ബിക്ക് രണ്ട്‌വിക്കറ്റ് നഷ്ടമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുലീപ് ട്രോഫിയിലെ നാല് ടീമിലും ആദ്യം ഇടംപിടിക്കാതിരുന്ന സഞ്ജു, ഇഷാൻ കിഷൻ പരുക്കേറ്റ് പിൻമാറിയതോടെയാണ് ഇന്ത്യ ഡി സ്‌ക്വാർഡിലേക്കെത്തിയത്. മറ്റൊരു മത്സരത്തിൽ ഇന്ത്യ എയുടെ 297 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ സി 99-4 എന്ന നിലയിലാണ്. ബാബ ഇന്ദ്രജിത്ത്(20), അഭിഷേക് പൊറേൽ(39) എന്നിവർ ക്രീസിലുണ്ട്. ക്യാപ്റ്റൻ ഋതുരാജ് ഗെയിക്വാദ് 17 റൺസെടുത്ത് പുറത്തായി.

Story Highlights: Sanju Samson scores a century for India D in Duleep Trophy match against India B

Leave a Comment