ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യില് സഞ്ജു സാംസണ് സെഞ്ചുറി നേടി. വെറും 50 പന്തില് 107 റണ്സ് അടിച്ചാണ് സാംസണ് തന്റെ തുടര്ച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേടിയത്. ഈ നേട്ടത്തിലൂടെ ഏറ്റവും വേഗത്തില് 7,000 ടി20 റണ്സ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന് ബാറ്ററായി സഞ്ജു മാറി. തന്റെ 269-ാം ഇന്നിംഗ്സിലാണ് അതിവേഗ 7000 ക്ലബിലെത്തിയത്.
മുന്‍ ഇന്ത്യന് ബാറ്റര് റോബിന് ഉത്തപ്പയും സമാന മാച്ചുകളിലാണ് ഈ റെക്കോർഡിലെത്തിയിരുന്നത്. എന്നാല് കെഎല് രാഹുല് ആണ് പട്ടികയില് ഒന്നാമത്. കേവലം 191 ഇന്നിംഗ്സുകളില് നിന്ന് ഈ നേട്ടം കൈവരിച്ചു. വിരാട് കോലി (212), ശിഖര് ധവാന് (246), സൂര്യകുമാര് യാദവ് (249), സുരേഷ് റെയ്ന (251), രോഹിത് ശര്മ (258) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. മുന് ഇന്ത്യന് ക്യാപ്റ്റന് എംഎസ് ധോണിക്ക് ഈ നേട്ടത്തിലെത്താൻ 305 ഇന്നിംഗ്സുകള് വേണ്ടിവന്നു.
ഡര്ബനില് നടന്ന മത്സരത്തില് 214.00 സ്ട്രൈക്ക് റേറ്റില് സാംസണ് ഏഴ് ബൗണ്ടറികളും 10 സിക്സറുകളും പായിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ തയ്യാറെടുക്കുമ്പോള് വ്യത്യസ്ത പിച്ചുകളില് പരിശീലിച്ചത് തനിക്ക് നേട്ടമുണ്ടാക്കിയെന്ന് വിക്കറ്റ് കീപ്പര്- ബാറ്റര് കൂട്ടിച്ചേര്ത്തു. ഞായറാഴ്ച രാത്രിയാണ് രണ്ടാം ടി20 നടക്കുക.
Story Highlights: Sanju Samson becomes the seventh Indian batsman to score 7,000 T20 runs in the fastest time, achieving this milestone in his 269th innings with a century against South Africa.