കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ; പാർട്ടി നടപടിയേക്കാൾ വലുതല്ല ആത്മാഭിമാനം

Anjana

Updated on:

Sandeep Varier BJP Kerala
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ രൂക്ഷമായ വിമർശനം ഉന്നയിച്ചു. നിങ്ങൾ പോയാലും ഒന്നുമില്ല എന്ന രീതിയിൽ അപമാനിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. നടപടി എടുക്കേണ്ടത് തന്നെ അപമാനിച്ചവർക്കെതിരെയാണെന്നും ഒരു മനുഷ്യന്റെ ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോൺ ചെയ്തു ഉത്തരവിട്ടാൽ അതേപോലെ അനുസരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താൻ ഉള്ളതെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ഫോൺ ചെയ്തു കൊണ്ടല്ല പ്രശ്നം അവസാനിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവ്ദേക്കർ തന്നുമായി സംസാരിച്ചിട്ടില്ലെന്നും ആർഎസ്എസിന് മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും സന്ദീപ് വാര്യർ വെളിപ്പെടുത്തി. നിലവിൽ ബിജെപിക്ക് ആർഎസ്എസിന്റെ സംഘടനാ സെക്രട്ടറി ഇല്ലെന്നും ഇതിൽ അവർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ അതിന്റെ ഉത്തരവാദിത്വം തന്റെ തലയിൽവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് പാലക്കാട് പ്രചാരണത്തിന് എത്തിയതെന്നും സിപിഎമ്മുമായുള്ള മുൻധാരണ പ്രകാരമാണ് വിഷയം ഉന്നയിക്കുന്നതെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ഷാഫിയുടെ നേതൃത്വത്തിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു, 40 മുറികളിൽ 12ൽ മാത്രമാണ് പരിശോധന നടത്തിയത്’; കെ സുരേന്ദ്രൻ

Story Highlights: Sandeep Varier criticizes K Surendran’s leadership and BJP’s internal issues

Leave a Comment