സാംസങ് എസ് 27 അൾട്രയിൽ ബ്ലൂടൂത്ത് എസ് പെൻ ഉണ്ടാകില്ല

Samsung S Pen

സാംസങ് എസ് 27 അൾട്രയിൽ ബ്ലൂടൂത്ത് എസ് പെൻ ഉണ്ടാകില്ല. ഗാലക്സി എസ് സീരീസ് ഉപയോക്താക്കളുടെ ഇഷ്ട ഉപാധിയായിരുന്ന എസ് പെന്നിന്റെ ബ്ലൂടൂത്ത് ഫീച്ചറുകളാണ് സാംസങ് എടുത്തു കളയുന്നത്. സ്ക്രീനിൽ എഴുതാനും മറ്റ് ടച്ച് സ്ക്രീൻ പ്രവർത്തികൾക്കും സെൽഫികൾ എടുക്കാനുമെല്ലാം ഈ പെൻ ഉപയോഗിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൈനീസ് ടെക് ലീക്കറായ സെറ്റ്സുന ഡിജിറ്റലാണ് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. സാംസങ് ഗാലക്സി എസ് സീരീസിൽ ഫോണിന്റെ കൂടെ എസ് പെൻ ഇൻബിൽറ്റായി ലഭിച്ചിരുന്നത് ഇനി ലഭ്യമല്ല. ഗാലക്സി നോട്ട് സീരീസിലൂടെയാണ് എസ് പെൻെറ വരവ് അറിയിച്ചത്.

ഗാലക്സി നോട്ട് സീരീസ് സാംസങ് നിർത്തലാക്കിയപ്പോൾ എസ് പെൻ ഗാലക്സി എസ് അൾട്രയിലേക്ക് മാറ്റിയിരുന്നു. ഇത് നോട്ടിനും, എസ് ഫ്ലാഗ്ഷിപ്പിനുമിടയിലുള്ള മിശ്രിതമായിരുന്നു. എസ് പെന്നുകൾ അധികം ആളുകൾ ഉപയോഗിക്കില്ലെങ്കിലും, ഒരു ഷോ ഓഫ് കാണിക്കാൻ ഇത് ധാരാളമായിരുന്നു. സാംസങ് എസ് സീരീസിൽ പുറത്തിറങ്ങുന്ന പുതിയ ഫോണുകളിൽ ഈ സൗകര്യം ഉണ്ടാകില്ല.

ALSO READ: വിയർപ്പും വെള്ളവും ഇനി പ്രശ്നമല്ല; അത്ലറ്റുകൾക്കായി മെറ്റാ ഓക്ലി സ്മാർട്ട് ഗ്ലാസുകൾ ഇതാ

എസ് പെന്നിന്റെ ബ്ലൂടൂത്ത് ഫീച്ചറുകൾ നീക്കം ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് സെൽഫി എടുക്കുന്നതിനുള്ള സൗകര്യം നഷ്ടമാകും. ഗാലക്സി എസ് 27 അൾട്രോ മുതലായിരിക്കും ഈ മാറ്റം നിലവിൽ വരുന്നത് എന്നാണ് സൂചന.

നിലവിൽ ഗാലക്സി Z ഫോൾഡ് ഫോണുകളിൽ എസ് പെൻ ഉപയോഗിക്കാൻ കഴിയുമെങ്കിലും, ഇത് പ്രത്യേകമായി വാങ്ങേണ്ടി വരും. സമാനമായ രീതിയിൽ എസ് അൾട്രയ്ക്ക് വേണ്ടിയും എസ് പെൻ പ്രത്യേകം വിൽക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി എന്നാണ് സെറ്റ്സുന ഡിജിറ്റൽ നൽകുന്ന സൂചന.

ഇൻബിൽറ്റ് എസ് പെൻ ഉണ്ടാകില്ലെങ്കിലും, എസ് പെന്നുകൾ എസ് അൾട്രോയ്ക്ക് വേണ്ടി പ്രത്യേകം വിൽക്കാനുള്ള സാധ്യതകളുണ്ട്. ഗാലക്സി എസ് 27 അൾട്രോയിൽ ഈ മാറ്റം വരുത്തുന്നതിലൂടെ, ബ്ലൂടൂത്ത് ഫീച്ചറുകളുള്ള എസ് പെന്നുകൾ ഇനി ലഭ്യമല്ല.

Story Highlights: Samsung is reportedly removing Bluetooth features from the S Pen in its upcoming S27 Ultra series.

Related Posts
സാംസങ് ഗാലക്സി F17 5G ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം
Samsung Galaxy F17 5G

സാംസങ് ഗാലക്സി F17 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 5nm എക്സിനോസ് 1330 Read more

സാംസങ് S24 സ്നാപ്ഡ്രാഗൺ ചിപ്സെറ്റുമായി ബിഗ് ബില്യൺ ഡേയ്സിൽ 40,000 രൂപയിൽ താഴെ
Samsung Galaxy S24

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് അടുത്തിരിക്കുകയാണ്. ഈ സീസണിലെ പ്രധാന Read more

സാംസങ് ഗാലക്സി F17 5G ഇന്ത്യയിലേക്ക്: ആകർഷകമായ ഫീച്ചറുകൾ!
Samsung Galaxy F17 5G

സാംസങ് ഗാലക്സി എഫ്17 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നു. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് Read more

ആപ്പിളും സാംസങും ഷവോമിക്കെതിരെ നിയമനടപടിക്ക്; കാരണം ഇതാണ്!
Xiaomi legal notice

തങ്ങളുടെ ഉൽപ്പന്നങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷവോമിക്ക് ആപ്പിളും സാംസങും ലീഗൽ നോട്ടീസ് Read more

സാംസങ് ഗാലക്സി A17 5G ഇന്ത്യയിൽ അവതരിപ്പിച്ചു
Samsung Galaxy A17 5G

സാംസങ് ഗാലക്സി A17 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. Exynos 1330 ചിപ്സെറ്റാണ് Read more

സാംസങ് S25 FE: അമോലെഡ് ഡിസ്പ്ലേയും 45W ചാർജിംഗുമായി ഈ മാസം വിപണിയിൽ
Samsung S25 FE

സാംസങ് S25 FE ഈ മാസം അവസാനത്തോടെ വിപണിയിൽ എത്താൻ സാധ്യത. 6.7 Read more

ടെസ്ല-സാംസങ് കരാർ: ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി സാംസങ്
Tesla Samsung deal

ടെസ്ലയും സാംസങ് ഇലക്ട്രോണിക്സും തമ്മിൽ 16.5 ബില്യൺ ഡോളറിന്റെ ചിപ്പ് വിതരണ കരാർ Read more

12,000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച Budget-friendly സ്മാർട്ട്ഫോണുകൾ
budget smartphones

12,000 രൂപയിൽ താഴെ Budget-friendly സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇൻഫിനിക്സ്, ലാവാ, ഐക്യൂ, Read more