സാംസങ് ഫോൺ ഉടമകൾ ശ്രദ്ധിക്കുക; പുതിയ ഫീച്ചറുകളുമായി വൺ യുഐ 7 അപ്ഡേറ്റ്

Samsung One UI 7

സാംസങ് ഫോൺ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായി കമ്പനി എത്തിയിരിക്കുന്നു. ഏറ്റവും പുതിയ വൺ യുഐ 7 അപ്ഡേറ്റിൽ സുപ്രധാനമായ ആന്റി-തെഫ്റ്റ് സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മറ്റു ചില ഫീച്ചറുകളും ഈ അപ്ഡേറ്റിൽ ലഭ്യമാണ്. ഫോൺ മോഷണം പോയാൽ പോലും കണ്ടെത്താൻ സാധിക്കുന്ന ആന്റി-റോബറി സ്യൂട്ട് ഇതിൽ പ്രധാനപ്പെട്ടതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആന്റി-റോബറി സ്യൂട്ട് എന്നത് ഐഡന്റിറ്റി ചെക്കും, സെക്യൂരിറ്റി ഡിലെയും ചേർന്നതാണ്. നേരത്തെ ഈ ഫീച്ചറുകൾ സാംസങ് ഗാലക്സി S25 സീരിസിൽ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ എല്ലാ സാംസങ് ഗാലക്സി ഫോണുകളിലും ആന്റി-റോബറി സ്യൂട്ട് ലഭ്യമാകും.

തെഫ്റ്റ് പ്രൊട്ടക്ഷൻ സ്യൂട്ടിൽ പ്രധാനമായിട്ടും മൂന്ന് സവിശേഷതകളാണ് ഉണ്ടാകുക. മോഷണം നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ചലനങ്ങൾ ഉപകരണം തിരിച്ചറിയുന്ന തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കാണ് ഇതിൽ ആദ്യത്തേത്. ഉദാഹരണത്തിന്, ആരെങ്കിലും ഫോൺ തട്ടിപ്പറിച്ചാൽ ഉടൻ തന്നെ സ്ക്രീൻ ലോക്ക് ആകും.

  സാംസങ് ഗാലക്സി ഇവന്റ് 2025: പുതിയ പ്രീമിയം എഐ ടാബ്ലെറ്റുകളും ഗാലക്സി S25 സ്മാർട്ട്ഫോണുകളും പ്രതീക്ഷിക്കാം

ഇതിലെ രണ്ടാമത്തെ സവിശേഷത, ദീർഘനേരം നെറ്റ്വർക്കിൽ നിന്ന് ഉപകരണം വിച്ഛേദിക്കപ്പെട്ടാലും സ്ക്രീൻ ലോക്ക് ആകുന്നതാണ്. കൂടാതെ റിമോട്ട് ലോക്ക് ഉപയോഗിക്കുന്നവർക്ക് ഫോൺ നമ്പർ ഉപയോഗിച്ച് വിദൂരത്ത് നിന്നും ഫോൺ ലോക്ക് ചെയ്യാനും സാധിക്കും. ഇത്തരത്തിലുള്ള നിരവധി ഫീച്ചറുകളാണ് പുതിയ അപ്ഡേറ്റിൽ സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫീച്ചറുകൾ വഴി ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകളുമായി സാംസങ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: സാംസങ് ഫോണുകളിൽ പുതിയ ആന്റി-തെഫ്റ്റ് ഫീച്ചറുകളുമായി വൺ യുഐ 7 അപ്ഡേറ്റ് പുറത്തിറങ്ങി.

Related Posts
സാംസങ് ഗാലക്സി F17 5G ഇന്ത്യയിലേക്ക്: ആകർഷകമായ ഫീച്ചറുകൾ!
Samsung Galaxy F17 5G

സാംസങ് ഗാലക്സി എഫ്17 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നു. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് Read more

ആപ്പിളും സാംസങും ഷവോമിക്കെതിരെ നിയമനടപടിക്ക്; കാരണം ഇതാണ്!
Xiaomi legal notice

തങ്ങളുടെ ഉൽപ്പന്നങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷവോമിക്ക് ആപ്പിളും സാംസങും ലീഗൽ നോട്ടീസ് Read more

  സാംസങ് ഗാലക്സി F17 5G ഇന്ത്യയിലേക്ക്: ആകർഷകമായ ഫീച്ചറുകൾ!
സാംസങ് ഗാലക്സി A17 5G ഇന്ത്യയിൽ അവതരിപ്പിച്ചു
Samsung Galaxy A17 5G

സാംസങ് ഗാലക്സി A17 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. Exynos 1330 ചിപ്സെറ്റാണ് Read more

ടെസ്ല-സാംസങ് കരാർ: ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി സാംസങ്
Tesla Samsung deal

ടെസ്ലയും സാംസങ് ഇലക്ട്രോണിക്സും തമ്മിൽ 16.5 ബില്യൺ ഡോളറിന്റെ ചിപ്പ് വിതരണ കരാർ Read more

12,000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച Budget-friendly സ്മാർട്ട്ഫോണുകൾ
budget smartphones

12,000 രൂപയിൽ താഴെ Budget-friendly സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇൻഫിനിക്സ്, ലാവാ, ഐക്യൂ, Read more

സാംസങ് ഗാലക്സി Z ഫോൾഡ് 7, ഫ്ലിപ്പ് 7 സീരീസുകൾക്ക് റെക്കോർഡ് പ്രീ ഓർഡർ!
Galaxy Z Fold 7

സാംസങ് ഗാലക്സി Z ഫോൾഡ് 7, ഫ്ലിപ്പ് 7 സീരീസുകൾക്ക് റെക്കോർഡ് പ്രീ Read more

സാംസങ് ഗാലക്സി എഫ്36 5ജി വിപണിയിൽ: 20,000 രൂപയിൽ താഴെ വില
Samsung Galaxy F36 5G

സാംസങ് ഗാലക്സി എഫ്36 5ജി സ്മാർട്ട്ഫോൺ 20,000 രൂപയിൽ താഴെ വിലയിൽ പുറത്തിറങ്ങി. Read more