
കേരള പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്.ആഭ്യന്തര അഡീഷണല് ചീഫ് സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല.
പൊലീസ് മാന്വല് പ്രകാരം രാഷ്ട്രപതി,ഉപരാഷ്ട്രപതി, ഗവര്ണര്, കേന്ദ്ര സംസ്ഥാന മന്ത്രിമാര്, ഉന്നതപൊലീസ് ഉദ്യോഗസ്ഥര്, ഹൈക്കോടതി, സുപ്രീം കോടതി, കീഴ്ക്കോടതി ജഡ്ജിമാര് തുടങ്ങിയവർക്കാണ് സല്യൂട്ട് നല്കേണ്ടത്.
ഇതിനു വിരുദ്ധമായി പൊലീസുകാര് ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്ക്കാർ നിർദേശം.
മാന്വൽ ലംഘനം തടയുന്നതിനായി മാർഗനിർദേശങ്ങൾ തയ്യാറാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇതിനായി മാന്വൽ ലംഘനം പരിശോധിച്ചശേഷം അഡീഷണൽ ചീഫ് സെക്രട്ടറി പോലീസ് മേധാവിക്ക് നിർദേശം നൽകണം.തുടർന്ന് പോലീസ് സേനയ്ക്കായുള്ള പ്രത്യേക സർക്കുലർ പ്രസിദ്ധീകരിക്കുന്നതാണ്.
മുൻപ് സുരേഷ് ഗോപി എംപി എസ്ഐയെക്കൊണ്ട് നിര്ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവവും പൊലീസുകാര് സല്യൂട്ട് തരുന്നില്ലെന്ന തൃശൂര് മേയറുടെ പരാതിയും വിവാദ വിഷയമായ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.
Story highlight : Salute Controversy on kerala police.