നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ലോറൻസ് ബിഷ്ണോയി സംഘത്തിന്റേതെന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ സുരക്ഷ വർധിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഭീഷണി സന്ദേശത്തെ തുടർന്ന് വർലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. സൽമാൻ ഖാന് ലഭിക്കുന്ന നാലാമത്തെ വധഭീഷണിയാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻ ഖാനും ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിക്കും നേരെ വധഭീഷണി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഭീഷണി സന്ദേശം ഗൗരവമായി പരിഗണിച്ച് അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
A threat message for Actor Salman Khan from the Lawrence Bishnoi gang was received at the Mumbai Traffic Control Room last night. A case has been registered against an unknown person by Worli Police. Investigation underway: Mumbai Police
— ANI (@ANI) November 8, 2024
Story Highlights: Salman Khan receives fourth death threat, security increased at his residence in Mumbai