സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രി വിടും

Anjana

Saif Ali Khan

സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രി വിടുമെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടർ നിതിൻ ഡാങ്കേ സ്ഥിരീകരിച്ചു. ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യുമെന്നും രാവിലെ ലീലാവതി ആശുപത്രിയിലെ ഡോക്ടർ നിതിൻ ഡാങ്കേ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച്, ഇന്നലെ രാത്രി ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പത്രികകൾ സമർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് രാവിലെ 10 മണി മുതൽ 12 മണി വരെ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടന്റെ മൊഴി നിർണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. കുട്ടികളെ ബന്ദിയാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പ്രതിരോധിക്കുന്നതിനിടയിൽ സെയ്\u200cഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്.

ബംഗ്ലാദേശിൽ ജില്ല-ദേശീയ തലത്തിൽ ഗുസ്തിയിൽ മത്സരിച്ച് സമ്മാനം നേടിയിട്ടുണ്ടെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ആക്രമണസമയത്ത് സെയ്ഫിനെയും മറ്റുള്ളവരെയും കീഴടക്കാൻ ഇയാളുടെ ഗുസ്തിപശ്ചാത്തലം സഹായിച്ചതായി പോലീസ് സംശയിക്കുന്നു. എന്നാൽ സെയ്\u200cഫ് കുത്തേറ്റിട്ടും ഇയാളെ വരുതിയിലാക്കി മുറിയിൽ അടച്ചുവെന്നാണ് വീട്ടിലെ കെയർ ടേക്കർ ഏലിയാമ്മ പൊലീസിന് മൊഴി നൽകിയത്.

ഈ ശ്രമത്തിനിടെയിലാണ് ഏലിയാമ്മക്കും പരിക്കേറ്റത്. പ്രതി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ഏലിയാമ്മ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കരീനയുടെ മൊഴിയിലും കുട്ടിയെ ബന്ദിയാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ വിലപിടിപ്പുള്ള രത്\u200cനങ്ങൾ പതിച്ച സർണാഭരങ്ങളൊന്നും മോഷ്ടിക്കാതെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി സെയ്ഫിനെ തുടർച്ചയായി ആറു തവണ കുത്തിപ്പരിപ്പേൽക്കുന്നതിന് സാക്ഷിയായിട്ടും കരീന ഇടപെടാതിരുന്നതും ചർച്ചയാകുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ മകനാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുന്നത്.

  സെയ്ഫ് അലി ഖാൻ ആക്രമണം: പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു

കെട്ടിട സമുച്ചയത്തിലെ എട്ടു നിലകൾ വരെ പടികൾ കയറിയെത്തിയ പ്രതി പിന്നീട് പതിനൊന്നാം നിലയിലേക്ക് പൈപ്പ് വഴി വലിഞ്ഞു കയറിയെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് നടന്റെ വീട്ടിലെ ശുചിമുറി വഴിയാണ് ഫ്ലാറ്റിനുള്ളിലേക്ക് കടന്നതെന്നും പറയുന്നു. ഇയാൾ പിന്നീട് കുളിമുറി വഴി പുറത്തിറിങ്ങിയെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്.

എന്നാൽ ഇതിലെല്ലാം പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ചിലരെല്ലാം വാദിക്കുന്നത്. സ്വകാര്യത ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ അകറ്റി നിർത്താൻ മനപ്പൂർവം ശ്രമിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശിയായ പ്രതിക്ക് നേരത്തെ പൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തിയുമായി സാമ്യമില്ലെന്നാണ് നഗരവാസികൾ സമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

പ്രായം, മൂക്ക്, മുടി, ചുണ്ട് എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ടെന്നും പലരും പങ്ക് വച്ചു . മുംബൈ പോലീസ് എന്തോ മറക്കുന്നുണ്ടെന്ന ചർച്ചകളാണ് ഉയർന്നിരിക്കുന്നത്.

Story Highlights: Bollywood actor Saif Ali Khan is set to be discharged from the hospital today following an attack by a Bangladeshi national at his residence.

  സെയ്ഫ് അലി ഖാൻ ആക്രമണം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് പോലീസ്; പ്രതിഭാഗം നിഷേധിച്ചു
Related Posts
സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു; പ്രതിയുടെ വിരലടയാളം നിർണായക തെളിവ്
Saif Ali Khan

അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം സെയ്ഫ് അലി ഖാൻ വീട്ടിലേക്ക് മടങ്ങി. Read more

സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു
Saif Ali Khan

ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ Read more

അമിതാഭ് ബച്ചൻ മുംബൈയിലെ ആഡംബര ഫ്ലാറ്റ് വിറ്റു
Amitabh Bachchan

മുംബൈയിലെ ഓഷിവാരയിലുള്ള തന്റെ ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റ് 83 കോടി രൂപയ്ക്ക് അമിതാഭ് ബച്ചൻ Read more

സെയ്ഫ് അലി ഖാൻ ആക്രമണം: അറസ്റ്റിൽ സംശയം, സിസിടിവി ദൃശ്യങ്ങളും പൊരുത്തപ്പെടുന്നില്ല
Saif Ali Khan attack

സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ അറസ്റ്റിൽ സംശയങ്ങൾ ഉയരുന്നു. സിസിടിവി ദൃശ്യങ്ങളിലെ Read more

സെയ്ഫ് അലി ഖാൻ ആക്രമണം: പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു
Saif Ali Khan attack

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനായി നടന്റെ Read more

സെയ്ഫ് അലി ഖാൻ ആക്രമണത്തിന് പിന്നാലെ കരീന കപൂർ ഖാന്റെ വികാരനിർഭരമായ പ്രതികരണം
Saif Ali Khan attack

സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ കുടുംബം വ്യക്തിപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് Read more

  വടകരയിൽ പോക്സോ കേസുകളിൽ മൂന്ന് പേർ അറസ്റ്റിൽ; ക്ഷേത്ര പൂജാരിയും ഉൾപ്പെടെ
സെയ്ഫ് അലി ഖാൻ ആക്രമണം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് പോലീസ്; പ്രതിഭാഗം നിഷേധിച്ചു
Saif Ali Khan attack

ബാന്ദ്രയിലെ വസതിയിൽ വെച്ച് സെയ്ഫ് അലി ഖാന് നേരെ ആക്രമണം. പ്രതി ബംഗ്ലാദേശ് Read more

സെയ്ഫ് അലി ഖാന്റെ ഇൻഷുറൻസ് ക്ലെയിം: ചർച്ചകൾ സജീവം
Saif Ali Khan insurance

സെയ്ഫ് അലി ഖാന്റെ 35.95 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം സോഷ്യൽ മീഡിയയിൽ Read more

സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല
Urvashi Rautela

സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉർവശി റൗട്ടേല മാപ്പ് പറഞ്ഞു. സംഭവത്തിന്റെ Read more

സെയ്ഫ് അലി ഖാൻ ആക്രമണകേസ്: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം
Saif Ali Khan Attack

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനാണെന്ന് സംശയം. Read more

Leave a Comment