ശബരിമലയിൽ റെക്കോർഡ് തീർത്ഥാടകർ: ഒറ്റദിവസം 96,007 ഭക്തർ

നിവ ലേഖകൻ

Sabarimala pilgrims record

ശബരിമലയിലെ ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഇന്നലെ (ഡിസംബർ 19) രേഖപ്പെടുത്തി. 96,007 ഭക്തർ ദർശനത്തിനെത്തിയതോടെ സീസണിലെ റെക്കോർഡ് തിരക്കാണ് അനുഭവപ്പെട്ടത്. സ്പോട്ട് ബുക്കിങ്ങിലും വൻ വർധനയുണ്ടായി, 22,121 പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നും (ഡിസംബർ 20) ഭക്തജനത്തിരക്കിൽ ഗണ്യമായ വർധനയുണ്ട്. ഉച്ചയ്ക്ക് 12 മണിവരെ 54,099 ഭക്തർ സന്നിധാനത്തെത്തി. ഇതിൽ പമ്പ വഴി 51,818 പേരും പുൽമേടുവഴി 2,281 പേരുമാണ് എത്തിയത്. സ്പോട്ട് ബുക്കിങ് വഴി 11,657 പേർ ദർശനം നടത്തി.

ഇന്നലത്തെ അപേക്ഷിച്ച് ഈ സമയം വരെയുള്ള വർധന ആറായിരത്തോളമാണ്. സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും ദർശനം സുഗമമാക്കാനും ഭക്തർക്ക് പരാതിരഹിതമായി അയ്യപ്പനെ കണ്ടുമടങ്ങാനും പോലീസും മറ്റു സംവിധാനങ്ങളും വഴിയൊരുക്കുന്നുണ്ട്.

ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും അനാവശ്യമായ തിക്കും തിരക്കുമില്ലാതെ ദർശനം നടത്താനായതിന്റെ സന്തോഷത്തിലാണ് ഭക്തസഹസ്രങ്ങൾ മടങ്ങുന്നത്. സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞതനുസരിച്ച്, ഭക്തരുടെ എണ്ണം കുതിച്ചുയർന്നിട്ടും യാതൊരുതരത്തിലുമുള്ള അധികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ഒരിടത്തും ഭക്തരെ തടയുകയോ ചെയ്തിട്ടില്ല.

മുന്നൊരുക്കങ്ങളിലെ സമഗ്രതയും സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തുടർച്ചയും പോലീസിന്റെ കൃത്യമായ വിന്യാസവുമാണ് എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാൻ തുണച്ചത്. പരീക്ഷകൾ കഴിഞ്ഞതിനാലും സ്കൂളുകൾ ക്രിസ്മസ് അവധിയിലേക്കു കടന്നതിനാലും വരും ദിവസങ്ങളിൽ കുട്ടികൾ അടക്കമുള്ള കൂടുതൽ ഭക്തജനങ്ങളെയാണ് സന്നിധാനത്തു പ്രതീക്ഷിക്കുന്നത്.

  എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി

മണ്ഡലപൂജയ്ക്കു മുന്നോടിയായി ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ഭക്തർ എത്തുമെന്ന കണക്കുകൂട്ടലിൽ സുഖദർശനം ഉറപ്പാക്കുന്നതിനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങൾ ഉന്നതതലത്തിൽ നടത്തിയിട്ടുണ്ടെന്ന് സ്പെഷൽ ഓഫീസർ അറിയിച്ചു.

ഡിസംബർ 13 മുതലാണ് സ്പോട്ട് ബുക്കിങ്ങിൽ വലിയ വർധനവുണ്ടായത്. നവംബർ 15 മുതൽ ഡിസംബർ 19 വരെ ആകെ 4,46,130 പേരാണ് സ്പോട്ട് ബുക്കിങ് വഴി ദർശനത്തിന് എത്തിയത്. മണ്ഡലപൂജ, തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വർച്വൽ ക്യൂ അടക്കമുള്ള കാര്യങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. 25ന് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുകയും 26ന് മണ്ഡലമഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് നട അടയ്ക്കുകയും ചെയ്യും.

Story Highlights: Record number of pilgrims visit Sabarimala during Mandala season

Related Posts
കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

  ആശാ വർക്കർമാരുടെ സമരം: മന്ത്രി ശിവൻകുട്ടിയുമായി നാളെ ചർച്ച
കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
Munambam protest

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more

ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more

  കാസർഗോഡ് കൂട്ടബലാത്സംഗക്കേസ്: തിരോധാനത്തിൽ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 181 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 181 പേർ അറസ്റ്റിലായി. വിവിധയിനം നിരോധിത Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം Read more

വീട്ടുപ്രസവം: യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്
home birth death

മലപ്പുറത്ത് വീട്ടുപ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഭർത്താവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. അമിത Read more

Leave a Comment