ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം വിജയകരം; 30,000ത്തിലധികം ഭക്തർക്ക് സുഗമമായ ദർശനം

നിവ ലേഖകൻ

Sabarimala virtual queue system

ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ സംവിധാനം വഴി ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. നടതുറന്ന വെള്ളിയാഴ്ച 30,000 പേരാണ് വിർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വി.ഐ.പി.കൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കുന്നത് വരെ ദർശനത്തിനെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ശബരിമലയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി വാസവൻ പറഞ്ഞു. സുഗമമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേർക്കാണ് വിർച്വൽ ക്യൂ വഴി ഒരു ദിവസം ദർശനം അനുവദിക്കുന്നത്. വിർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി വ്യക്തമാക്കി.

  ആഗോള അയ്യപ്പ സംഗമം: പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി മന്ത്രി വി.എൻ. വാസവൻ

വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും സുഗമമായി ഭക്തർക്ക് ദർശനം നടത്താനായത് സർക്കാരും ദേവസ്വം ബോർഡും ചേർന്നൊരുക്കിയ മുന്നൊരുക്കങ്ങൾ ഫലപ്രദമായി എന്നതിന്റെ തെളിവാണെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായതായും അദ്ദേഹം കൂട്ടിച്ചേർത്തു. സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.

Story Highlights: Sabarimala pilgrims experience smooth darshan through virtual queue system on first day

Related Posts
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി നീക്കംചെയ്തെന്ന വാർത്ത നിഷേധിച്ച് ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയെന്ന വിവാദത്തിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം Read more

ശബരിമലയിലെ ദ്വാരപാലക സ്വര്ണ്ണപ്പാളി നീക്കം ചെയ്ത സംഭവം വിവാദത്തിലേക്ക്
Sabarimala golden leaf removal

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണ് വിവാദത്തിന് കാരണം. തന്ത്രിയുടെ Read more

  അയ്യപ്പ സംഗമം സർക്കാരിന്റെ പ്രായശ്ചിത്തമെന്ന് കെ.സി.വേണുഗോപാൽ
ആഗോള അയ്യപ്പ സംഗമം: സമവായത്തിനായി ദേവസ്വം ബോർഡ്; പന്തളം കൊട്ടാരവുമായി നാളെ കൂടിക്കാഴ്ച
Ayyappa Sangamam

ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തേടി ദേവസ്വം ബോർഡ് മുന്നോട്ട്. ഇതിന്റെ ഭാഗമായി Read more

ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമോ? കുമ്മനം രാജശേഖരൻ
Ayyappa Sangamam

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് തിരുത്താൻ സർക്കാർ തയ്യാറുണ്ടോയെന്ന് Read more

അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം: പന്തളത്ത് വിപുലമായ ഒരുക്കം
Ayyappa Sangamam

അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമ്മ സമിതിയുടെയും ഹിന്ദു ഐക്യ വേദിയുടെയും നേതൃത്വത്തിൽ Read more

ആഗോള അയ്യപ്പ സംഗമം: പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി മന്ത്രി വി.എൻ. വാസവൻ
Ayyappa Sangamam controversy

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി Read more

  മോഹൻലാലിനെ പ്രശംസിച്ച് പീക്കി ബ്ലൈൻഡേഴ്സ് താരം കോസ്മോ ജാർവിസ്
അയ്യപ്പ സംഗമം കാലോചിത തീരുമാനം; രാഷ്ട്രീയപരമായ കാര്യങ്ങൾ കാണേണ്ടതില്ലെന്ന് എ. പത്മകുമാർ
Ayyappa Sangamam

അയ്യപ്പ സംഗമം കാലോചിതമായ തീരുമാനമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. Read more

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
Sabarimala customs

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തുന്നതിൻ്റെ സൂചന നൽകി തിരുവിതാംകൂർ ദേവസ്വം Read more

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പിന്തുണ. ശബരിമലയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും Read more

ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം? ആഗോള അയ്യപ്പ സംഗമത്തിൽ നിർണായക തീരുമാനം!
Ayyappa Sangamam

ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. Read more

Leave a Comment