ശബരിമലയിൽ തങ്ക അങ്കി ഘോഷയാത്രയും ദീപാരാധനയും; ദർശനത്തിന് താൽക്കാലിക നിയന്ത്രണം

Anjana

Sabarimala Thanka Anki

ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പമ്പയിൽ തങ്ക അങ്കി ഘോഷയാത്ര സ്വീകരിക്കും. വൈകിട്ട് ആറ് മണിക്ക് സന്നിധാനത്തെത്തുന്ന തങ്ക അങ്കി 6.30-ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.

ഘോഷയാത്രയുമായി ബന്ധപ്പെട്ട് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ പമ്പയിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റി വിടില്ല. ദീപാരാധനയ്ക്ക് ശേഷം മാത്രമേ ദർശനത്തിന് അനുമതി നൽകുകയുള്ളൂ. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിലും ഇന്ന് നിയന്ത്രണമുണ്ടായിരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മണ്ഡല പൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഡിസംബർ 22-ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നതിന് ശേഷം, പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചു.

ഈ വർഷത്തെ ശബരിമല ക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26-ന് ഉച്ചയ്ക്ക് 12 മണിക്കും 12.30-നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും അറിയിച്ചു. തന്ത്രി കണ്ഠരു രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക.

Story Highlights: Sabarimala temple prepares for ‘Thanka Anki’ procession and Deepa Aradhana ceremony

Leave a Comment