ശബരിമല തീർത്ഥാടകർക്ക് സൗജന്യ വൈഫൈ: 48 സ്പോട്ടുകൾ സജ്ജം

നിവ ലേഖകൻ

Sabarimala free WiFi

ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ ഒരുക്കിയിരിക്കുന്നു. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക. അരമണിക്കൂറിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടവർക്ക് പേയ്മെന്റ് നൽകിയും ഇന്റർനെറ്റ് ആസ്വദിക്കാനുള്ള ഓപ്ഷനുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. ശബരിമലയിൽ ശരംകുത്തി ക്യു കോംപ്ലക്സ്, നടപ്പന്തൽ തുടക്കം, എസ് ബി ഐ എ ടി എം (2 യൂണിറ്റുകൾ), തിരുമുറ്റം (2 യൂണിറ്റുകൾ), ഓഡിറ്റോറിയം, അന്നദാനമണ്ഡപം, അപ്പം അരവണ വിതരണ കൗണ്ടർ (2 യൂണിറ്റുകൾ), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി, ദേവസ്വം ഗാർഡ് റൂം, മരാമത്ത് ബിൽഡിംഗ്, ശബരിമല ബി എസ് എൻ എൽ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

  കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം

പമ്പയിൽ 12 വൈഫൈ യൂണിറ്റുകളും നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതം വൈഫൈ യൂണിറ്റുകളുമാണ് ഈ മണ്ഡലകാലത്ത് ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ സാധിക്കും.

Story Highlights: BSNL and Devaswom Board set up 48 WiFi spots for Sabarimala pilgrims

Related Posts
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ആയിരക്കണക്കിന് ഭക്തർ ദർശനത്തിന്
Sabarimala Temple Opening

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ Read more

  ഒ. മാധവൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സൂര്യ കൃഷ്ണമൂർത്തിക്കും കെ.പി.എ.സി ലീലയ്ക്കും പുരസ്കാരം
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; 1999 രൂപയ്ക്ക് കിടിലൻ വാർഷിക റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
BSNL recharge plan

ഉപയോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി ബിഎസ്എൻഎൽ 1999 രൂപയ്ക്ക് പുതിയ വാർഷിക റീചാർജ് Read more

അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി; റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി
Ajith Kumar Tractor Ride

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് Read more

ആറന്മുള വള്ളസദ്യയിൽ തർക്കം; ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും തമ്മിൽ ഭിന്നത
Aranmula Vallasadya Dispute

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും തമ്മിൽ തർക്കം. Read more

ശബരിമലയിൽ പണം പിരിവ്: സ്വകാര്യ വ്യക്തിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി
Sabarimala money collection

ശബരിമലയിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹത്തിനായി സ്വകാര്യ വ്യക്തി നടത്തിയ പണപ്പിരിവിൽ കേസ് എടുക്കാൻ Read more

ബിഎസ്എൻഎൽ കിടിലൻ പ്ലാൻ: 485 രൂപയ്ക്ക് 80 ദിവസവും 2 ജിബി ഡാറ്റയും
BSNL prepaid plan

ബിഎസ്എൻഎൽ 485 രൂപയ്ക്ക് 80 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. Read more

  ശ്വേതാ മേനോനെതിരായ പരാതിയിൽ പരാതിക്കാരനെതിരെ കേസ്; അമ്മയിലെ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു
ദേവസ്വം ബോർഡിൽ വനിതാ ജീവനക്കാരിക്ക് ലൈംഗികാധിക്ഷേപം; ഒതുക്കാൻ ശ്രമിച്ചെന്ന് പരാതി
sexual harassment complaint

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാരിക്ക് സഹപ്രവർത്തകരിൽ നിന്ന് ലൈംഗികാധിക്ഷേപം. സംഭവം ഒതുക്കിത്തീർക്കാൻ Read more

ശബരിമല ട്രാക്ടർ യാത്ര: എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് ഡിജിപി റിപ്പോർട്ട്
Sabarimala tractor journey

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ Read more

ആറന്മുള വള്ളസദ്യ ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം; പുതിയ സൗകര്യവുമായി ദേവസ്വം ബോർഡ്
Aranmula Vallasadya booking

ആറന്മുള വള്ളസദ്യ ഇനി ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി തിരുവിതാംകൂർ ദേവസ്വം Read more

ട്രാക്ടർ വിവാദം: എഡിജിപിക്കെതിരെ മന്ത്രി കെ. രാജൻ
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി Read more

Leave a Comment