വയനാട്ടിൽ ശബരിമല തീർഥാടക ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

Anjana

Sabarimala pilgrims bus accident Wayanad

വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടമുണ്ടായി. കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരുക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അശ്രദ്ധമായ ഡ്രൈവിങ് തന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

ശബരിമല സീസണിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബസുകളും മിനി ബസുകളും താമരശ്ശേരി ചുരത്തിൽ അമിത വേഗത്തിൽ ഓടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇന്ന് താമരശ്ശേരി ചുരത്തിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച മറ്റൊരു ബസ് ഓവുചാലിൽ ചാടിയതായും റിപ്പോർട്ടുണ്ട്. പരമാവധി ട്രിപ്പുകൾ നടത്തുന്നതിനായി കുട്ടികളടക്കമുള്ള അയ്യപ്പ ഭക്തന്മാരെ കയറ്റി ബസുകൾ, മിനിബസുകൾ, ട്രാവലർ എന്നിവ അമിത വേഗത്തിൽ ഓടിക്കുന്നതായാണ് ആക്ഷേപം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചുരത്തിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങൾ ഇതര സംസ്ഥാനങ്ങളിലെ വാഹന ഡ്രൈവർമാർ അവഗണിക്കുന്നതായി മറ്റു യാത്രക്കാർ പരാതിപ്പെടുന്നു. ചില യാത്രക്കാർ അഭിപ്രായപ്പെട്ടത്, അയ്യപ്പ ഭക്തന്മാരെ വഹിച്ച് കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളെ ചുരം ഗേറ്റിന് സമീപത്തോ മറ്റോ നിയന്ത്രിച്ചതിന് ശേഷം, ചുരം റോഡുകളിൽ പാലിക്കേണ്ട അച്ചടക്കങ്ങളെ കുറിച്ച് ഡ്രൈവർമാരെയും സഹായികളെയും ബോധവത്കരിക്കണമെന്നാണ്.

Story Highlights: Sabarimala pilgrims’ bus overturns in Wayanad, raising concerns about reckless driving during pilgrimage season.

Leave a Comment