ശബരിമല തീര്‍ഥാടകര്‍ക്ക് ‘സ്വാമി ചാറ്റ് ബോട്ട്’ എന്ന എ.ഐ. സഹായി ഉടനെത്തും

Anjana

Sabarimala AI assistant

ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി ‘സ്വാമി ചാറ്റ് ബോട്ട്’ എന്ന എ.ഐ. സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന ഈ എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്രകാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തര്‍ക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, വനംവകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ് വരുത്താനാകുമെന്ന് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആധുനികമായ ഈ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തര്‍ക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: Sabarimala pilgrims to get AI assistant ‘Swami Chat Bot’ for enhanced pilgrimage experience

Leave a Comment